'വിചാരധാര പഠിപ്പിക്കുന്നതില്‍ തെറ്റില്ല'; കണ്ണൂര്‍ സര്‍വ്വകാലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ഗവര്‍ണര്‍

'വിചാരധാര പഠിപ്പിക്കുന്നതില്‍ തെറ്റില്ല'; കണ്ണൂര്‍ സര്‍വ്വകാലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ഗവര്‍ണര്‍
Published on

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വ്വകലാശാലകളില്‍ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്നാണ് ഗവര്‍ണറുടെ പ്രതികരണം. വൈവിദ്ധ്യങ്ങളിലാണ് ഇന്ത്യയുടെ കരുത്തെന്നും സര്‍വ്വകലാശാലകളില്‍ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

വിചാരധാര പഠിപ്പിക്കുന്നതില്‍ തെറ്റില്ല. പഠിച്ച ശേഷം വിദ്യാര്‍ത്ഥികള്‍ സംവാദങ്ങളില്‍ ഏര്‍പ്പെടണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു.

'വിചാരധാര പഠിപ്പിക്കുന്നതില്‍ തെറ്റില്ല'; കണ്ണൂര്‍ സര്‍വ്വകാലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ഗവര്‍ണര്‍
ഒരു പ്രവാചക ശബ്ദം കൂടിയാണ് ബിഷപ്പിന്റേത്, കരുതലിന്റെ സ്വരമെന്ന വിശദീകരണവുമായി പാലാ അതിരൂപത

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പി.ജി ഗവേര്‍ണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് പാഠ്യപദ്ധതിയിലാണ് ആര്‍.എസ്.എസ് നേതാക്കളായ ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും ഉള്‍പ്പെടെയുള്ള അഞ്ചോളം കൃതികള്‍ ഉള്‍പ്പെടുത്തിയത്. ഈ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് കാവിവത്കരണമാണെന്ന വാദമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്.

സിലബസ് പൂര്‍ണമല്ലെന്ന് അക്കാദമീഷ്യന്‍സ് ഉള്‍പ്പെടെയുള്ള മറ്റൊരു വിഭാഗവും പറയുന്നത്. അതേസമയം സിലബസിനെ പിന്തുണച്ച കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ പ്രതിഷേധം ശക്തമായതോടെ തിരുത്ത് വരുത്താന്‍ തയ്യാറാണെന്ന് അറിയിച്ചു.

രാജ്യത്തിന്റെ ശത്രുക്കള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നതടക്കമുള്ള ഉള്ളടക്കമാണ് പുസ്തകത്തിലുള്ളത്.

ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ മാത്രമാണ് ഈ കോഴ്‌സ് ഉള്ളത്.

സിലബസില്‍ ഉള്‍പ്പെടുത്തിയ പുസ്തകം

1.ആരാണ് ഹിന്ദു- വി.ഡി സവര്‍ക്കര്‍

2. ബഞ്ച് ഓഫ് തോട്ട്‌സ് - എം.എസ് ഗോള്‍വാള്‍ക്കര്‍

3. വീ അവര്‍ നാഷന്‍ഹുഡ് ഡിഫന്‍സ്- എം.എസ് ഗോള്‍വാള്‍ക്കര്‍

4. ഇന്ത്യനൈസേഷന്‍, വാട്ട് വൈ ആന്റ് ഹൗ- ബല്‍രാജ് മധോക്

5. ഇന്റഗ്രല്‍ ഹ്യൂമനിസം- ദീന്‍ ദയാല്‍ ഉപാധ്യായ്‌

Related Stories

No stories found.
logo
The Cue
www.thecue.in