തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് മാസത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പിഴയായി കേരള സര്‍ക്കാരിന് ലഭിച്ചത് 125 കോടി രൂപയെന്ന് കണക്കുകള്‍.
ലോക്ക്ഡൗണ്‍ നിലവില്‍ വന്ന മെയ് 8 മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച ആഗസ്ത് നാലുവരെ പൊലീസ് 17.75 ലക്ഷം കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ദ ന്യൂഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ നിന്ന് 125 കോടി രൂപയാണ് ഫൈനായി ഈടാക്കിയത്.
ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 10.7 ലക്ഷം മാസ്‌ക് ധരിക്കാത്തതിനാണ്. 2.3 ലക്ഷം വാഹനങ്ങളാണ് പിടിച്ചെടുത്തത്. സാമൂഹിക അകലം പാലിച്ചില്ല, ആള്‍ക്കൂട്ടമുണ്ടാക്കി, പൊതുയോഗങ്ങള്‍ കൂടി, തുടങ്ങിയ ഇനത്തില്‍ 4.7 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത 2.3 ലക്ഷം വാഹനങ്ങളില്‍ നിന്ന് 2000 രൂപ വീതം 46 കോടി രൂപയാണ് പൊലീസ് പിരിച്ചെടുത്തത്.
ഇതേകാലയളവില്‍ തന്നെ ക്വാറന്റീനില്‍ നിന്ന് പുറത്തുകടന്നതിന് 5920 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2000 രൂപയാണ് ഇവരില്‍ നിന്ന് ഫൈനായി ഈടാക്കിയത്.
പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം മാസ്‌ക് ധരിക്കാത്തതിന് 500 രൂപയാണ് ഫൈന്‍. ആകെ രജിസ്റ്റര്‍ ചെയ്ത 10.7 ലക്ഷം കേസുകളില്‍ നിന്ന് 53.6 കോടി രൂപയാണ് ലഭിച്ചത്. ഓരോ പൊലീസ് സ്റ്റേഷനുകള്‍ക്കും ദിവസേന ക്വാട്ട നിശ്ചയിച്ച് നല്‍കാറുണ്ടെന്നും ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.