17 വര്‍ഷം മകളെ പോലെ വളര്‍ത്തിയ പാര്‍ട്ടിയെ ബിജെപിയെ ഏല്‍പ്പിച്ചെന്ന് ദേവന്‍, ബിഷപ്പുമാരും മുസ്ലിം പണ്ഡിതരും ബിജെപിയില്‍ ചേരാന്‍ പറഞ്ഞു

Kerala election: Actors  join BJP in the presence of Amit Shah
Kerala election: Actors join BJP in the presence of Amit Shah
Published on

നവകേരള പിപ്പിള്‍ പാര്‍ട്ടിയെന്ന തന്റെ രാഷ്ട്രീയ പാര്‍ട്ടി വരുന്ന തെരഞ്ഞെടുപ്പില്‍ ആറിടത്ത് വിജയിക്കുമെന്നും തൂക്കുമന്ത്രിസഭയില്‍ നിര്‍ണായകമാകുമെന്നുമായിരുന്നു

കഴിഞ്ഞ ഡിസംബറില്‍ നടന്‍ ദേവന്‍ പറഞ്ഞത്. രണ്ട് മാസങ്ങള്‍ക്കിപ്പുറം സ്വന്തം പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ച് ബിജെപിയുടെ ഭാഗമായിരിക്കുന്നു ദേവന്‍.

17 വര്‍ഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെയാണ് കേരളാ പിപ്പിള്‍സ് പാര്‍ട്ടിയെ വളര്‍ത്തിയതെന്ന് ദേവന്‍. അമിത് ഷാക്കൊപ്പം ശംഖുമുഖത്ത് ബിജെപി വേദി പങ്കിട്ടാണ് ദേവന്റെ പ്രഖ്യാപനം.

Kerala election: Actors  join BJP in the presence of Amit Shah
ദേവന്‍ ബി.ജെ.പിയില്‍, അമിത് ഷാക്കൊപ്പം ശംഖുമുഖത്തെ വേദിയില്‍, പാര്‍ട്ടി ലയിച്ചെന്ന് കെ സുരേന്ദ്രൻ

ദേവന്‍ ബിജെപി വേദിയില്‍ പറഞ്ഞത്

എന്റെ മകളെ പോലെ ഓമനിച്ച് വളര്‍ത്തിയ പാര്‍ട്ടിയാണ്. ഇപ്പോള്‍ 17 വയസായിരിക്കുന്നു ആ മകള്‍ക്ക്. മകളെ പോലെ ഉള്ള ആ പാര്‍ട്ടിയെ ആണ് ബിജെപിയില്‍ ലയിപ്പിക്കുന്നത്. കേരളം അവികസിതമായി മുന്നോട്ട് പോകുന്നതിന്റെ കാരണം കണ്ടുപിടിച്ചപ്പോഴാണ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടത്. 2004 മാര്‍ച്ചില്‍ അങ്ങനെ പുതിയ പാര്‍ട്ടി രൂപീകരിച്ചു. മുസ്ലിം മതപണ്ഡിതരുമായി ആലോചിച്ചപ്പോള്‍ ദേവന്‍ ഒറ്റക്ക് നിക്കരുതെന്ന് അവര്‍ പറഞ്ഞു. ദേവന്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേരണമെന്നും അവര്‍ പറഞ്ഞു. ആറ് ബിഷപ്പുമാരെയും ഞാന്‍ കണ്ടു. അവര്‍ പറഞ്ഞു. ദേവന്‍ നല്ലൊരു രാഷ്ട്രീയക്കാരനാണ് ഒറ്റക്ക് നിക്കരുത്. ഭാരതീയ ജനതാപാര്‍ട്ടിയാണ് ദേവന് പറ്റിയതെന്ന് പറഞ്ഞു.

Kerala election: Actors  join BJP in the presence of Amit Shah
മറുപടി പറഞ്ഞു തളരുന്നു, സഹോദരന്‍ പ്രതാപന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ ഹൃദയവേദനയെന്ന് പന്തളം സുധാകരന്‍

ദേവന്‍ ഡിസംബറില്‍ പറഞ്ഞത്

നിയമസഭ തെരഞ്ഞെടുപ്പില്‍ നവ കേരള പീപ്പിള്‍സ് പാര്‍ട്ടി ആറ് സീറ്റുകളില്‍ വിജയിച്ച് നിര്‍ണായക ശക്തിയായി മാറും. ആറ് മണ്ഡലങ്ങളില്‍ തന്റെ പാര്‍ട്ടി വിജയിക്കുമെന്നാണ് സര്‍വേഫലം. പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്റെ സഹായം തേടേണ്ടി വരും.

നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കും. 20 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകും.സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമായിരിക്കും. പഠന കാലത്ത് കോണ്‍ഗ്രസിനോടായിരുന്നു ആഭിമുഖ്യമുണ്ടായിരുന്നത്. വി.എം.സുധീരന്റെ ആദര്‍ശങ്ങള്‍ കണ്ടാണ് കെ.എസ്.യുവിലെത്തിയത്. സിനിമയില്‍ എത്തിയപ്പോഴും രാഷ്ട്രീയം നിരീക്ഷിച്ചിരുന്നു.എന്നാല്‍ ഉമ്മന്‍ചാണ്ടിയും എ.കെ.ആന്റണിയും വി.എം.സുധീരനുമെല്ലാം അധികാരത്തിലെത്തിയിട്ടും നിസഹായരായി നോക്കിനില്‍ക്കുകയായിരുന്നു. ഒഴുക്കിനൊപ്പം നീന്തുകയായിരുന്നു അവര്‍. അതില്‍ തനിക്ക് അസ്വസ്ഥതയുണ്ടാക്കി. രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനുള്ള കാരണമിതാണ്. മൂന്ന് മുന്നണികളും വ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് നില്‍ക്കുന്നത്.

രാഷ്ട്രീയം മലിനമാക്കപ്പെട്ടിട്ടുണ്ട്. പെട്ടെന്ന് മാറ്റാന്‍ കഴിയില്ല. ശുദ്ധികലശം വേണം. അഴിമതിക്കാരായ എല്ലാ രാഷ്ട്രീയക്കാരെയും പരാജയപ്പെടുത്തുകയാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യം. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനായിചിലവഴിച്ച പണം മൂലധനമാണ്. മതിലുകളിലല്ല, ജനങ്ങളുടെ ഹൃദയത്തിലാണ് താന്‍ പോസ്റ്ററുകള്‍ ഒട്ടിക്കുന്നതെന്നും ദേവന്‍ പറഞ്ഞു. 2004ല്‍ വടക്കാഞ്ചേരിയില്‍ മത്സരിച്ചത് ആശയപ്രചരണത്തിന് വേണ്ടിയായിരുന്നു. ഇപ്പോള്‍ വിജയിക്കാനാണ് മത്സരിക്കുന്നത്. ആത്മവിശ്വാസമുണ്ട്. 20 വര്‍ഷമാണ് അന്ന് ആവശ്യപ്പെട്ടത്. 16 വര്‍ഷം പിന്നിടുമ്പോള്‍ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in