ബി.ജെ.പിയെ 'സംപൂജ്യ'രാക്കിയ നാല് പേര്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

ബി.ജെ.പിയെ 'സംപൂജ്യ'രാക്കിയ നാല് പേര്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ
Published on

ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അനായാസമായ വിജയം ഉറപ്പായതോടെ രാഷ്​ട്രീയ കേരളം ആകാംഷയോടെ കാത്തിരുന്നത്​ ബി.ജെ.പി വിജയം പ്രതീക്ഷിച്ച നേമം, പാലക്കാട്, മഞ്ചേശ്വരം, തൃശൂർ എന്നീ മണ്ഡലങ്ങളുടെ ഫലമെന്തെന്ന് അറിയാനായിരുന്നു. ആകാംഷ മണിക്കൂറുകൾ നീണ്ടെങ്കിലും ഇപ്പോൾ ബി.ജെ.പിയുടെ വർഗീയ -ഫാസിസ്റ്റ്​ രാഷ്​ട്രീയത്തെ ​കേരളത്തിൽ നിന്ന് പുകച്ച് പുറത്ത് ചാടിച്ചതിന്റെ ആവേശത്തിലാണ് സോഷ്യൽ മീഡിയ.

ചരിത്രത്തിലാധ്യമായി കേരള നിയമസഭയിൽ ഒരു ബി.ജെ.പി പ്രതിനിധിയെ അയച്ച നേമം മണ്ഡലം ബി.ജെ.പിയുടെ കയ്യിൽ നിന്നും തിരിച്ചു പിടിച്ച സി.പി.എം സ്ഥാനാർത്ഥി വി.ശിവൻകുട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ ആർപ്പുവിളികളാണ് ഉയരുന്നത്.ഒ.രാജഗോപാലിലൂടെയായിരുന്നു കേരളത്തിൽ ആദ്യമായി എൻ.ഡി.എ അക്കൗണ്ട് തുറന്നത്.

ഇത്തവണ ബി.ജെ.പിയുടെ മുതിർന്ന നേതാവ് കുമ്മനം രാജശേഖരനാണ് മണ്ഡലം നിലനിർത്താൻ ഇറങ്ങിയത്. നേമത്തെ അഭിമാന പോരാട്ടത്തിൽ ദയനീയമായി ബി.ജെ.പി പരാജയപ്പെടുകയായിരുന്നു.

ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തുറുപ്പുചീട്ടായ മെട്രോമാൻ ഇ.ശ്രീധനരെ നിലം തൊടാതെ തറപറ്റിച്ച ഷാഫി പറമ്പിലാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ സൂപ്പർ താരം.കോൺഗ്രസിന്റെ സിറ്റിങ്ങ്​ സീറ്റിൽ വീണ്ടും അങ്കത്തിനിറങ്ങിയ ഷാഫി പറമ്പിലിന്​ കടുത്ത വെല്ലുവിളിയാണ് ശ്രീധരൻ ഉയർത്തിയതെങ്കിലും അവസാന ലാപ്സിൽ ഷാഫി ജയിച്ചുകയറി​. 3840 വോട്ടി​ന്റെ ലീഡിലാണ്​ ഇ ശ്രീധരന് ഷാഫിക്ക് മുന്നിൽ പാളം തെറ്റി വീഴേണ്ടി വന്നത്.

രണ്ട് മണ്ഡലങ്ങളിൽ മത്സരത്തിനിറങ്ങിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെയും വോട്ടർമാർ നിലം തൊടീപ്പിച്ചില്ല. കഴിഞ്ഞ തവണ 89 വോട്ടിന് സീറ്റ് നഷ്ടപ്പെട്ട മഞ്ചേശ്വരത്ത് വിജയം ഉറപ്പിച്ചായിരുന്നു സുരേന്ദ്രൻ മത്സരത്തിനിറങ്ങിയത്. എന്നാൽ മുസ്ലിം ലീ​ഗിന്റെ കെ.എം അഷ്റഫ് 700 വോട്ടിന് സുരേന്ദ്രനെ പരാജയപ്പെടുത്തി. അഷ്റഫിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.

ആദ്യഘട്ടങ്ങളിൽ ലീഡ് നിലനിർത്തിയ സുരേഷ് ​ഗോപിക്ക് തൃശൂർ കൊടുക്കേണ്ടെന്ന് തന്നെ കേരളം തീരുമാനിച്ചു. ലീഡ് നില മാറി മറിഞ്ഞപ്പോൾ കേരളത്തിന്റെ ശ്രദ്ധ തൃശൂരിലേക്ക് മാറി. പക്ഷേ എൽ.ഡി.എഫിന്റെ പി.ബാലചന്ദ്രന് മുന്നിൽ സുരേഷ് ​ഗോപിക്കും അടിപതറി.

1215 വോട്ടി​ന്റെ ലീഡിലാണ്​ ബാലചന്ദ്രൻ ജയിച്ചത്​.വർഗീയത പറഞ്ഞ്​ വോട്ട്​ തേടിയ പൂഞ്ഞാറിലെ സ്ഥാനാർഥി പി.സി.ജോർജ്ജും ഇക്കുറി. പരാജയപ്പെട്ടു. പൂജ്യത്തിന് ഇത്ര ഭം​ഗിയുണ്ടായിരുന്നോ എന്നാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ചോദിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in