വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്തിച്ച് നല്‍കും; കാരുണ്യ അറ്റ് ഹോം പദ്ധതി

വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്തിച്ച് നല്‍കും; കാരുണ്യ അറ്റ് ഹോം പദ്ധതി
Published on

വയോജനങ്ങള്‍ക്കും ജീവിതശൈലി രോഗങ്ങള്‍ക്കും മറ്റും സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ക്കും മരുന്ന് വീട്ടിലെത്തിച്ച് നല്‍കുന്നതിന് കാരുണ്യ അറ്റ് ഹോം പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കമ്പോള വിലയേക്കാള്‍ താഴ്ന്ന നിരക്കിലാകും കാരുണ്യ ഫാര്‍മസികളില്‍ നിന്ന് മരുന്ന് വീട്ടില്‍ എത്തിച്ച് നല്‍കുക.

കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന ആളുകള്‍ക്ക് കൃത്യമായ പ്രിസ്‌ക്രിപ്ഷന്റെ അടിസ്ഥാനത്തിലുള്ള മരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുകയാണ് ചെയ്യുക.

എല്ലാ വാര്‍ഡുകളിലും വയോ ക്ലബ്ബ് സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്. കഴിഞ്ഞ ബജറ്റില്‍ മുന്നോട്ടുവച്ച സുപ്രധാന തീരുമാനമായിരുന്നു ഇതെങ്കിലും കൊവിഡ് കാലത്ത് ഇത്തരത്തിലൊരു കൂടിച്ചേരല്‍ കേന്ദ്രം റിവേഴ്‌സ് ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാകുമായിരുന്നു. എന്നാല്‍ 2021-22ല്‍ കൊവിഡ് പിന്‍വാങ്ങുന്നതോടെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇതിനുള്ള നടപടി സ്വീകരിക്കും. ഈ കാലയളവില്‍ 5000 വയോക്ലബ്ബുകള്‍ ആരംഭിക്കും. പുതിയ കെട്ടിടങ്ങള്‍ പണിയേണ്ടതില്ല. നിലവിലുള്ള വായനശാലകളെയും വാടകയ്‌ക്കെടുക്കുന്ന വീടുകളെയും ഇതിനായി ഉപയോഗപ്പെടുത്താം. വയോജന അയല്‍ക്കൂട്ടങ്ങള്‍ ഈ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുക. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും 290 കോടി രൂപയെങ്കിലും വയോജനങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നതിന് അവര്‍ ബാധ്യസ്ഥരാണ്. വയോമിത്രം, സായംപ്രഭ സ്‌കീമുകള്‍ക്കു 30 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

Kerala Budget 2021 Karunya At Home Project

Related Stories

No stories found.
logo
The Cue
www.thecue.in