കൊവിഡ് കാലത്തെ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്. കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. കൊവിഡ് കാലത്ത് ഇതുവരെ അഞ്ചരക്കോടി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തുവെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
1.83 ലക്ഷം മെട്രിക് ടണ്‍ അധിക റേഷന്‍ വിതരണം ചെയ്തു. നീല, വെള്ള റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് അധികമായി 10 കിലോ അരി വീതം 15 രൂപ നിരക്കില്‍ നല്‍കും. 50 ലക്ഷം കുടുംബങ്ങള്‍ക്ക് ഇത് ലഭിക്കും.
ഭക്ഷ്യ സബ്‌സിഡിക്ക് 1060 കോടി രൂപ അനുവദിച്ചു. ഇതില്‍ കൂടുതല്‍ പണം ആവശ്യമെങ്കില്‍ പിന്നീട് അനുവദിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.