ഇടതുസര്‍ക്കാരിന്റെ ആറാമത്തെ ബജറ്റ് ഡോക്ടര്‍ തോമസ് ഐസക് അവതരിപ്പിക്കുന്നു. ക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കി ഉയര്‍ത്തി. പുതുക്കിയ തുക ഏപ്രില്‍ മാസം മുതല്‍ ലഭിക്കും.8 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. 15,000 കോടിയുടെ കിഫ്ബി പദ്ധതിയും നടപ്പാക്കും.
കാര്‍ഷികമേഖലയ്ക്കും സഹായം പ്രഖ്യാപിച്ചു.റബ്ബറിന്റെ താങ്ങുവില 170 രൂപയാക്കി. നെല്ലിന്റെ സംഭരണ വില 28 ഉം നാളികേരത്തിന്റേത് 32 രൂപയുമായി ഉയര്‍ത്തി.
കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കിയെന്ന് ധനമന്ത്രി തോമസ് ഐസക് വിമര്‍ശിച്ചു. കിഫ്ബിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണട്്. ട്രഷറി സേവിംഗ്‌സ് ബാങ്കിനെതിരെയും പ്രചരണം നടക്കുന്നു. ഇത്തരം നീക്കങ്ങളെ കേരളം ഒറ്റക്കെട്ടായി നേരിടണം.
സംസ്ഥാനത്തിന്റെ ഭാഗം കേള്‍ക്കാതെ സിഎജി കിഫ്ബിയെ വിമര്‍ശിച്ചു. ഫിനാന്‍സ് റിപ്പോര്‍ട്ടിലൂടെ കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിച്ചു. റിപ്പോര്‍ട്ട് സഭയില്‍ വെക്കും മുമ്പേ വിമര്‍ശനം ആവര്‍ത്തിച്ചുവെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.