സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടി; നടപടി കോടതി നിര്‍ദേശ പ്രകാരമെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടി; നടപടി കോടതി നിര്‍ദേശ പ്രകാരമെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
Published on

കൊച്ചി: ബാറുകളുടെ സമയം നീട്ടാനുള്ള നടപടി കോടതി നിര്‍ദേശം കണക്കിലെടുത്താണെന്നാണ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ബാറിലിരുന്ന് കഴിക്കാന്‍ തല്‍ക്കാലം അനുവദിക്കില്ലെന്നും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ രാവിലെ 9 മണിക്ക് ബാറുകള്‍ തുറക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.

നിലവില്‍ രാവിലെ 11 മണിമുതല്‍ 7 മണിവരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. അതേസമയം ബീവറേജസ് ഔട്ട്്‌ലെറ്റുകള്‍ നേരത്തെ തന്നെ രാവിലെ 9 മുതല്‍ 7 വരെ പ്രവര്‍ത്തിച്ചിരുന്നു.

പ്രവര്‍ത്തന സമയം കൂട്ടുന്നത് വഴി തിരക്ക് നിയന്ത്രിക്കാനാകുമെന്നാണ് എക്‌സൈസ് വകുപ്പ് കരുതുന്നത്. നേരത്തെ ബാറുകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടത്തെ കോടതി ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in