കേരളബാങ്ക്: ലയനത്തിനെതിരായ ഹര്‍ജി തള്ളി; രൂപീകരണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

കേരളബാങ്ക്: ലയനത്തിനെതിരായ ഹര്‍ജി തള്ളി; രൂപീകരണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

Published on

കേരള ബാങ്ക് രൂപീകരണത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികള്‍ ഉള്‍പ്പടെ നല്‍കിയ 21 ഹര്‍ജികളാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് തള്ളിയത്.

കേരളബാങ്ക്: ലയനത്തിനെതിരായ ഹര്‍ജി തള്ളി; രൂപീകരണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി
അക്കിത്തത്തിന് ജ്ഞാനപീഠം

ബാങ്ക് രൂപീകരണത്തിന് റിസര്‍വ്വ് ബാങ്കിന്റെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസില്‍ തീര്‍പ്പ് കല്‍പ്പിച്ചാല്‍ മാത്രമേ ലയന നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയുമായിരുന്നുള്ളു. കേസുകള്‍ വേഗത്തിലാക്കണമെന്ന് സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിലാണ് വാദം പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

മാര്‍ച്ച് 31നകം ലയന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിബന്ധന. സംസ്ഥാന- ജില്ലാ സഹകരണ ബാങ്കുകളുടെ ലയനനടപടികളാണ് പൂര്‍ത്തിയാക്കേണ്ടത്. നടപടികള്‍ പൂര്‍ത്തിയാക്കി ബാങ്ക് രൂപീകരണം വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in