അദാനിയുമായി വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയത് മുഖ്യമന്ത്രി നേരിട്ടെന്ന് രമേശ് ചെന്നിത്തല

Kerala Assembly elections
Kerala Assembly elections
Published on

അദാനിയുമായി വൈദ്യുതി കരാറിലൂടെ അദാനിക്ക് ആയിരം കോടി കമ്മീഷന്‍ കിട്ടിയപ്പോള്‍ മുഖ്യമന്ത്രിക്ക് എത്ര രൂപ കമ്മീഷന്‍ കിട്ടിയെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈദ്യുതി കരാറിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ ആനുകൂല്യം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. നരേന്ദ്രമോദിക്കും പിണറായിക്കും ഇടയിലെ പാലമാണ് അദാനിയെന്നും ചെന്നിത്തല.

രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്

നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് വൈദ്യുതി വാങ്ങാനുള്ള കരാറുണ്ടാക്കിയത്. 25 വര്‍ഷം അദാനിക്ക് കൊള്ളയടിക്കാന്‍ അവസരം നല്‍കിയിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. അറിഞ്ഞില്ല എന്നു വെദ്യുതിമന്ത്രി എം.എം. പറയുന്നത് ശുദ്ധനുണയാണ്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കരാറുറപ്പിച്ചത്. യൂണിറ്റ് ഒന്നിന് റിന്യുവല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാമെന്ന സാഹചര്യം ഉപയോഗിച്ചില്ല. കൂടുതല്‍ വൈദ്യുതി എന്തിന് വാങ്ങിയെന്ന് സംസ്ഥാനം വ്യക്തമാക്കണം. അധികം വൈദ്യുതി വാങ്ങുന്നതിലൂടെ പിണറായി വിജയന്‍ ഇടത് കൈ കൊണ്ടും വലത് കൈ കൊണ്ടും അദാനിയെ സഹായിക്കുകയാണ്. എതിര്‍പ്പുണ്ടെന്ന് വരുത്തി തീര്‍ത്ത് അദാനിയെ സഹായിക്കാനുള്ള നടപടിയുണ്ടാകുന്നു. അദാനിയെ പോലുള്ള കോര്‍പ്പറേറ്റുകളെ സ്വീകരിക്കുന്ന നിലപാട് കേരളം സ്വീകരിച്ചു.

പിണറായി-അദാനി കൂട്ടുകെട്ടാണ് വൈദ്യുതി കരാറിന് പിന്നിലുള്ളത്. അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നിയമവിരുദ്ധം തന്നെയാണ്. 25 വര്‍ഷം അദാനിക്ക് കൊള്ളയടിക്കാന്‍ അവസരം നല്‍കിയിട്ട് സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറുപടി പ്രതീക്ഷിച്ചത് തന്നെയാണ്. തെളിവുകള്‍ സഹിതമാണ് ഓരോ അഴിമതിയും പുറത്തുകൊണ്ടുവന്നത്. ഉന്നയിച്ച ഓരോ ആരോപണങ്ങളില്‍ സര്‍ക്കാരിന് പുറകോട്ട് പോകേണ്ടി വന്നു. സ്പ്രിംഗ്‌ളറടക്കം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴും തന്റെ സമനില തെറ്റിയെന്ന് തന്നെയാണ് മന്ത്രിമാരും മുഖ്യമന്ത്രിയും പറഞ്ഞത് പിന്നീടെന്തായി? ആയിരം കോടി അദാനിക്ക് കിട്ടുമ്പോള്‍ എത്ര കമ്മീഷന്‍ കിട്ടി എന്ന് മാത്രം മുഖ്യമന്ത്രി പറഞ്ഞാല്‍ മതി. കുറഞ്ഞ വിലയ്ക്ക് സോളാര്‍, ജലവൈദ്യുതി കിട്ടുമ്പോള്‍ എന്തിനാണ് അദാനിയില്‍ നിന്ന് കൂടിയ വിലയ്ക്ക് വാങ്ങുന്നത്? അദാനിയുമായി മറ്റൊരു കരാര്‍ കഴിഞ്ഞ മാസം കെഎസ്ഇബി ഉണ്ടാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടും.

ആഴക്കടല്‍ കരാര്‍ പുറത്ത് വന്നപ്പോഴും എനിക്ക് സമനില തെറ്റിയെന്ന് പറഞ്ഞു. സ്പ്രിന്‍ക്ലര്‍, ഇ മൊബിലിറ്റി തുടങ്ങി ഞാന്‍ ഉന്നയിച്ച എല്ലാ ആരോപണവും ശരിയായി. എല്ലാ ആരോപണങ്ങളും ജനങ്ങള്‍ക്ക് ബോധ്യപ്പെടും.

സംസ്ഥാനത്തെ കടക്കെണിയില്‍ ആക്കിയ മന്ത്രിയാണ് ഐസക്. നാലായിരം കോടി കടം എടുത്ത് ട്രഷറിയില്‍ ഇട്ട്, 5000 കോടി മിച്ചം ഉണ്ടന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in