kerala assembly election 2021
kerala assembly election 2021

LIVE BLOG: കേരളം ആര്‍ക്കൊപ്പം

പ്രതീക്ഷിച്ച സീറ്റുകളെല്ലാം കിട്ടുമെന്ന് കെ.സുരേന്ദ്രന്‍

എന്‍ഡിഎക്ക് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച സീറ്റുകളെല്ലാം ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എല്‍ഡിഎഫിനും യുഡിഎഫിനും എതിരായി ശക്തമായ മൂന്നാം ബദല്‍ ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും കെ.സുരേന്ദ്രന്‍.

എക്‌സിറ്റ് പോള്‍ ഓരോ ചാനലും ഓരോ മുന്നണിയെ വിജയിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്. അത് ആരും മുഖവിലക്കെടുക്കുന്നില്ല. ഒരു കാര്യം ഉറപ്പാണ് എന്‍ഡിഎ ശക്തമായ സാന്നിധ്യം അറിയിക്കും. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശിച്ച് മടങ്ങവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍

ഇത്തവണ വോട്ടെണ്ണലിന് കൂടുതല്‍ കേന്ദ്രങ്ങളും സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. കേരളത്തില്‍ 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിങ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു വരെ ഹാളുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം.

kerala assembly election 2021 results
kerala assembly election 2021 results

ഭരണമാറ്റമോ ഭരണത്തുടര്‍ച്ചയോ

വോട്ടെണ്ണല്‍ എട്ടു മണിയോടെ ആരംഭിക്കും. ഭരണം ആര്‍ക്കെന്ന് ഉച്ചയോടെ വ്യക്തമാകും. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. സ്‌ട്രോങ് റൂമുകള്‍ തുറന്ന് വോട്ടെണ്ണുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു. ലീഡ് നില തെരഞ്ഞെടുപ്പ് കമ്മീഷന്റെ എന്‍കോര്‍ എന്ന സോഫ്റ്റ് വെയറിലാണ് അപ്ലോഡ് ചെയ്യുന്നത്. വെബ്‌സൈറ്റിലേക്ക് അപ്‌ഡേറ്റ് ചെയ്യും. ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് എക്‌സിറ്റ്‌പോളുകള്‍ പ്രവചിച്ചിരുന്നത്. ഭരണമാറ്റമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.

logo
The Cue
www.thecue.in