നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവരുള്‍പ്പെടെ കേസിലാണ് ഉത്തരവ്. യുഡിഎഫ് ഭരണകാലത്ത് കെ.എം മാണിയുടെ ബജറ്റ് അവതരണവേളയില്‍ നിമയസഭയില്‍ നടന്ന പ്രതിഷേധത്തിലും കയ്യാങ്കളിയിലും ആറ് എംഎല്‍എമാരെ പ്രതി ചേര്‍ത്ത് കേസെടുത്തിരുന്നു. പൊതുമുതല്‍ നശീകരണ നിയമപ്രകാരമാണ് കേസ്. പൊതുമുതല്‍ നശിപപ്പിക്കപ്പെട്ട കേസ് എഴുതിത്തള്ളാനാകില്ലെന്ന് തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കി.
2015 മാര്‍ച്ച് 13ന് അഴിമതി ആരോപണം നേരിടവേ കെഎം മാണി ബജറ്റ് അവതരിപ്പിച്ചതില്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. സ്പീക്കറുടെ ചേംബറില്‍ കയറി കസേര ഉള്‍പ്പെടെ മറിച്ചിടുകളും രണ്ടരലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്നുമാണ് കേസ്.
ഇ.പി ജയരാജനെയും കെടി ജലീലിനെയും കൂടാതെ കെ കുഞ്ഞുമുഹമ്മദ്, സി.കെ സദാശിവന്‍, വി ശിവന്‍കുട്ടി, കെ.അജിത് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ടാണ് ഇന്നത്തെ ഉത്തരവ്. കയ്യാങ്കളി കേസില്‍ പ്രതികശെ ശിക്ഷിക്കും വരെ പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.