മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുകള്‍; ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം, പ്രഖ്യാപനം ഇന്ന്

മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുകള്‍; ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം, പ്രഖ്യാപനം ഇന്ന്
Published on

സംസ്ഥാനത്തെ ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം തിങ്കളാഴ്ച നടക്കും. രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയനാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രഖ്യാപനം നടത്തുന്നത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രി തോമസ് ഐസക് തുടങ്ങിയവരും പങ്കെടുക്കും.

മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുകളുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. 16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങള്‍ സ്മാര്‍ട് ക്ലാസ്റൂം പദ്ധതിക്കായി വിതരണം ചെയ്തിട്ടുണ്ട്.

4752 ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികള്‍ ഒന്നാംഘട്ടത്തില്‍ സജ്ജമാക്കി. പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളില്‍ 11,275 സ്‌കൂളുകളില്‍ ഹൈടെക് ലാബും തയ്യാറാക്കി. 12,678 സ്‌കൂകളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി. 2 ലക്ഷം കമ്പ്യൂട്ടറുകളില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ വിന്യസിച്ചു. മുഴുവന്‍ അധ്യാപകര്‍ക്കും സാങ്കേതിക പരിശീലനം, കരിക്കുലം അധിഷ്ഠിത ഡിജിറ്റല്‍ വിഭവങ്ങളുമായി 'സമഗ്ര' വിഭവ പോര്‍ട്ടല്‍. 1,83,440 അധ്യാപകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൈറ്റിന്റെ നേതൃത്വത്തില്‍ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതി പൂര്‍ത്തീകരണത്തിനായി കിഫ്ബിയില്‍ നിന്നും 595 കോടി രൂപയും ക്ലാസ് മുറികള്‍ക്കായി പ്രാദേശിക തലത്തില്‍ 135.5 കോടി രൂപയും അനുവദിച്ചു. അടിസ്ഥാന സൗകര്യമൊരുക്കാന്‍ മാത്രം 730 കോടി രുപ വകയിരുത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in