‘എന്‍പിആറിനായി രേഖകള്‍ സൂക്ഷിച്ച് വെച്ചോളൂ’, മുസ്ലീം വനിതാ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി കര്‍ണാടക ബിജെപിയുടെ ട്വീറ്റ് 

‘എന്‍പിആറിനായി രേഖകള്‍ സൂക്ഷിച്ച് വെച്ചോളൂ’, മുസ്ലീം വനിതാ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി കര്‍ണാടക ബിജെപിയുടെ ട്വീറ്റ് 

Published on

എന്‍പിആറുമായി ബന്ധപ്പെട്ട് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന ട്വീറ്റുമായി കര്‍ണാടക ബിജെപി. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായി നില്‍ക്കുന്ന മുസ്ലീം വനിതകളുടെ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു വിവാദ ട്വീറ്റ്. രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിച്ചോളൂ, ദേശീയ ജനസംഖ്യാ പട്ടികയ്ക്ക് ഉപകാരപ്പെടുമെന്ന് ട്വീറ്റില്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്‍പിആറില്‍ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി ഉള്‍പ്പടെ വാദിക്കുമ്പോഴാണ് പൗരന്മാരെ ഭീഷണിപ്പെടുത്തിക്കൊണ്ട് കര്‍ണാടക ബിജെപിയുടെ ട്വീറ്റ് പുറത്തുവന്നത്. ട്വീറ്റിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

‘എന്‍പിആറിനായി രേഖകള്‍ സൂക്ഷിച്ച് വെച്ചോളൂ’, മുസ്ലീം വനിതാ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി കര്‍ണാടക ബിജെപിയുടെ ട്വീറ്റ് 
'ആളൊഴിഞ്ഞു, സ്ഥലം കാലി'; ബിഎസ്എന്‍എല്‍ കെട്ടിടങ്ങളും സ്റ്റാഫ് ക്വാര്‍ട്ടേര്‍സുകളും വാടകയ്ക്ക്

സാധാരണ നടപടിക്രമം മാത്രമാണ് എന്‍പിആറെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ രാജ്യസഭയില്‍ പറഞ്ഞത്. എന്‍പിആറിന് ഒരു രേഖയും ശേഖരിക്കില്ലെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായിയും പറഞ്ഞിരുന്നു.

logo
The Cue
www.thecue.in