സഭാമുദ്ര വര്‍ഗീയ പ്രചരണത്തിന് ഉപയോഗിച്ചു; മാപ്പ് പറഞ്ഞ് ബി.ജെ.പി

സഭാമുദ്ര വര്‍ഗീയ പ്രചരണത്തിന് ഉപയോഗിച്ചു; മാപ്പ് പറഞ്ഞ് ബി.ജെ.പി
Published on

സഭാമുദ്ര വര്‍ഗീയ പ്രചരണത്തിന് ഉപയോഗിച്ചുവെന്ന വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് ബി.ജെ.പി. 'ഖലീഫ ഭരണത്തിലേക്കുള്ള കോണിപ്പടികളാവാന്‍ ഇനി ഞങ്ങളില്ല' എന്നെഴുതിയ പോസ്റ്റില്‍ കെസിബിസിയുടെ ഔദ്യോഗിക മുദ്ര ഉപയോഗിച്ചതായിരുന്നു വിവാദമായത്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ലക്ഷ്യത്തിന് വേണ്ടി സഭയുടെ പേരോ മുദ്രയോ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെസിബിസി വ്യക്തമാക്കുകയും ചെയ്തിതിരുന്നു.

ബി.ജെ.പി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി ജോസഫും ജനറല്‍ സെക്രട്ടറി ജോസഫ് പടമാടനും കെ.സി.ബി.സി ആസ്ഥാനത്തെത്തി ഫാ.ജേക്കബ് ജി.പാലയ്ക്കാപ്പള്ളിയെ കണ്ടാണ് സംഭവത്തില്‍ മാപ്പ് പറഞ്ഞത്. എന്നാല്‍ സഭാ മുദ്ര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ച ന്യൂനപക്ഷ മോര്‍ച്ച മുന്‍അധ്യക്ഷനും ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റുമായ നോബിള്‍ മാത്യു സംഘത്തിലുണ്ടായിരുന്നില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സഭാമുദ്രയോട് കൂടിയ പോസ്റ്റര്‍ പുറത്ത് വന്നതിന് പിന്നാലെ, സഭയുടെ നിലപാട് അറിയിക്കാന്‍ സ്വന്തമായി ഔദ്യോഗിക പേജ് ഉണ്ടെന്നും അതിനായി വ്യക്തികളും രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് ഭൂഷണമല്ലെന്നും സഭ നിലപാട് വ്യക്തമാക്കിയിരുന്നു.

സഭാമുദ്ര വര്‍ഗീയ പ്രചരണത്തിന് ഉപയോഗിച്ചു; മാപ്പ് പറഞ്ഞ് ബി.ജെ.പി
'എല്ലാ മന്ത്രിമാരും നമുക്കൊപ്പമാണ്'; അര്‍ണാബ് ഗോസ്വാമിയും ബാര്‍ക് മുന്‍ സി.ഇ.ഒയും തമ്മിലുള്ള ചാറ്റ് പുറത്ത്, വിവാദം

KCBC Logo BJP Apologized

Related Stories

No stories found.
logo
The Cue
www.thecue.in