'പുതിയ മുഖം വരട്ടെ', ഇരിക്കൂറില്‍ മത്സരിക്കുന്നില്ലെന്ന് കെ.സി.ജോസഫ്

'പുതിയ മുഖം വരട്ടെ', ഇരിക്കൂറില്‍ മത്സരിക്കുന്നില്ലെന്ന് കെ.സി.ജോസഫ്
Published on

എട്ടുതവണ വിജയിച്ച ഇരിക്കൂര്‍ മണ്ഡലത്തില്‍ ഇത്തവണ മത്സരിക്കുന്നില്ലെന്ന് കെ.സി.ജോസഫ് എം.എല്‍.എ. ഇത്തവണ ഇരിക്കൂറില്‍ പുതിയ മുഖം വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് കെ.സി.ജോസഫ് പറഞ്ഞു. തന്റെ ഭാവി ചുമതല പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം മനോരമഓണ്‍ലൈനോട് പറഞ്ഞു.

നിലവിലുള്ള സഭാംഗങ്ങളില്‍ ഉമ്മന്‍ചാണ്ടിക്ക് ശേഷം ഏറ്റവും അധികം കാലം ഒരേ മണ്ഡലത്തില്‍ നിന്ന് ജയിച്ചയാളാണ് കെ.സി.ജോസഫ്. 1957ല്‍ രൂപീകൃതമായ ഇരിക്കൂര്‍ മണ്ഡലത്തില്‍ 1982ലാണ് കെ.സി.ജോസഫ് ആദ്യമായി മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 9224 ആയിരുന്നു. ഇടത് തരംഗമുണ്ടായ 2006ല്‍ മാത്രമാണ് കുറവ് ഭൂരിപക്ഷം കുറഞ്ഞത് (1831). മറ്റെല്ലാ തെരഞ്ഞെടുപ്പിലും ഏഴായിരത്തിനും പതിനായിരത്തിനും ഇടയിലായിരുന്നു ഭൂരിപക്ഷം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ സോണി സെബാസ്റ്റിയന്‍, സജീവ് ജോസഫ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി.മാത്യു തുടങ്ങിയവരുടെ പേരുകളാണ് ഇത്തവണ ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്ന് പറഞ്ഞുകേള്‍ക്കുന്നത്.

KC Joseph Will Not Contest From Irikkoor

Related Stories

No stories found.
logo
The Cue
www.thecue.in