കത്വ ഫണ്ട് തിരിമറി: പി.കെ ഫിറോസിനും സി.കെ സുബൈറിനുമെതിരെ കേസ്

കത്വ ഫണ്ട് തിരിമറി:  പി.കെ ഫിറോസിനും സി.കെ സുബൈറിനുമെതിരെ കേസ്
Published on

കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാനായി പിരിച്ച ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയില്‍ യൂത്ത് ലീഗ് നേതാക്കളായ പി.കെ ഫിറോസ്, സി.കെ സുബൈര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. കുന്ദമംഗലം പോലീസാണ് കേസെടുത്തത്. മുന്‍ യൂത്ത് ലീഗ് നേതാവ് യൂസഫ് പടനിലമാണ് പരാതി നല്‍കിയത്.

ഐ.പി.സി സെക്ഷന്‍ 420 പ്രകാരം വഞ്ചനാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണിത്. ഇരയുടെ കുടുംബത്തെ സഹായിക്കാനായി പിരിച്ച പണം നേതാക്കളെ വകമാറ്റിയെന്നായിരുന്നു യൂസഫ് പടനിലത്തിന്റെ ആരോപണം.

കേസ് നടത്തിപ്പിനായി പണം ചിലവിട്ടതിന്റെയും കുടുംബത്തെ സഹായിച്ചതിന്റെയും വിവരങ്ങള്‍ യൂത്ത് ലീഗ് നേതൃത്വം പുറത്ത് വിട്ടിരുന്നു. കേസ് തുടരുന്നതിനാല്‍ പണം ഇനിയും ചിലവഴിക്കേണ്ടി വരുമെന്നാണ് യൂത്ത് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം.

രാഷ്ട്രീയ പ്രേരിതമായാണ് കേസെടുത്തതെന്നാണ് പി.കെ ഫിറോസിന്റെ പ്രതികരണം.സി.പി.എമ്മിന് താനും യൂത്ത് ലീഗും സൃഷ്ടിച്ച തലവേദനകള്‍ പരിഗണിക്കുമ്പോള്‍ ഇത് ചെറിയ ശിക്ഷയാണ്. പാര്‍ട്ടിക്ക് തലവേദന ഉണ്ടാക്കുന്നവരെ ഇല്ലാതാക്കുകയാണ് സി.പി.എമ്മിന്റെ പതിവെന്നും പി.കെ ഫിറോസ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in