ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം; വിദ്വേഷം പ്രചരിപ്പിച്ചെന്ന് പൊലീസ്

ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം; വിദ്വേഷം പ്രചരിപ്പിച്ചെന്ന് പൊലീസ്

Published on

മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവും രാഷ്ട്രീയപ്രവര്‍ത്തകയുമായ ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കശ്മീരില്‍ മനുഷ്യാവകാശ ലംഘനം നടക്കുകയാണെന്നുള്ള പ്രതികരണം നടത്തിയതിനേത്തുടര്‍ന്നാണ് നടപടി. ദില്ലി പൊലീസിന്റെ പ്രത്യേക സെല്‍ 124 എ, 153 എ, 153, 504, 505 വകുപ്പുകളാണ് ഷെഹ്ലയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ അലോക് ശ്രീവാസ്തവ് എന്ന സുപ്രീം കോടതി അഭിഭാഷകന്‍ നല്‍കിയ പരാതിയേത്തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.

രാജ്യദ്രോഹം, വിദ്വേഷം പ്രചരിപ്പിക്കല്‍, ബോധപൂര്‍വ്വമായി കലാപത്തിന് ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍.

ഡല്‍ഹി പൊലീസ്

ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം; വിദ്വേഷം പ്രചരിപ്പിച്ചെന്ന് പൊലീസ്
കാഴ്ച്ചക്കുറവുള്ളവര്‍ക്ക് പുതിയ നോട്ട് തിരിച്ചറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷനെന്ന് ആര്‍ബിഐ; കശ്മീരികള്‍ എന്ത് ചെയ്യുമെന്ന് ബോംബെ ഹൈക്കോടതി

ഓഗസ്റ്റ് 18ന് കശ്മീര്‍ സ്വദേശിനിയായ ഷെഹ്‌ല നടത്തിയ ട്വീറ്റുകളാണ് കൂടുതലായും പരാതിയിലുള്ളത്. ഇന്ത്യന്‍ സൈന്യത്തേക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും ഷെഹ്‌ലയെ അറസ്റ്റ് ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. കേസിന്റെ അന്വേഷണം പ്രത്യേക സെല്ലിന് കൈമാറിയിരിക്കുകയാണ് ഡല്‍ഹി പൊലീസ്.

കശ്മീരില്‍ സൈന്യം രാത്രി സമയത്ത് വീടുകളില്‍ കയറി പരിശോധന നടത്തുകയാണെന്നും ഭക്ഷ്യവസ്തുക്കള്‍ നിലത്തിട്ട് അരിയും എണ്ണയും കുഴച്ച് ഉപയോഗ ശൂന്യമാക്കുകയാണെന്നും ആണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോകുകയാണെന്നും ഷെഹ്‌ല ട്വീറ്റ് ചെയ്തിരുന്നു. ഷോപ്പിയാനില്‍ നാല് പേരെ മര്‍ദ്ദിക്കുകയും അവരുടെ കരച്ചില്‍ മൈക്കിലൂടെ കേള്‍പ്പിച്ച് പ്രദേശത്ത് ഭീതി പരത്തിയെന്നും ട്വീറ്റിലുണ്ടായിരുന്നു. ഷെഹ്‌ല അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതികരണം. ഇന്ത്യന്‍ ആര്‍മി അന്വേഷണക്കമ്മീഷന്‍ രൂപീകരിച്ചാല്‍ തെളിവ് നല്‍കാന്‍ തയ്യാറാണെന്ന് ഷെഹ്‌ല റാഷിദ് വ്യക്തമാക്കിയിരുന്നു.

ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം; വിദ്വേഷം പ്രചരിപ്പിച്ചെന്ന് പൊലീസ്
മുത്തൂറ്റ് സമരം പരിഹരിക്കപ്പെടാത്തത് എന്തുകൊണ്ട്?
logo
The Cue
www.thecue.in