പോപുലര്‍ ഫ്രണ്ടും എസ്ഡിപിഐയും നിരോധിക്കണമെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

പോപുലര്‍ ഫ്രണ്ടും എസ്ഡിപിഐയും നിരോധിക്കണമെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
Published on

പോപുലര്‍ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും നിരോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍. ഇക്കാര്യം ആവശ്യപ്പെട്ട് ലെജിസ്ലേറ്റീവ് അസംബ്ലിയിലെയും ലെജിസ്ലേറ്റീവ് കൗണ്‍സിലിലെയും കോണ്‍ഗ്രസ് പ്രതിനിധികളായ മുസ്ലിം അംഗങ്ങള്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ടു.

ഹലാല്‍ വിവാദം, ഹിജാബ് വിവാദം തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനത്ത് അശാന്തി സൃഷ്ടിക്കുന്നത് പോപുലര്‍ ഫ്രണ്ടാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. അതുകൊണ്ട് ഈ സംഘടനകളെ നിരോധിക്കണമെന്നാണ് നേതാക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഫെബ്രുവരി എട്ടിന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് ഹിജാബ് വിവാദത്തിന് പിന്നില്‍ എസ്.ഡി.പി.ഐയും ക്യാമ്പസ് ഫ്രണ്ടുമാണെന്ന് ആരോപിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ കോണ്‍ഗ്രസും ഏറ്റുപിടിച്ചിരിക്കുന്നത്.

ഹിജാബ് വിവാദം കര്‍ണാടകയില്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതോടെ നിരവധി വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതില്ലെന്ന നിലപാട് എടുത്തിരുന്നു.

ഹിജാബ് നിരോധനം പൗരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്ന അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in