കരിപ്പൂര്‍ അപകട കാരണം മോശം കാലാവസ്ഥ; പൈലറ്റിന് റണ്‍വേ കാണാന്‍ പറ്റിയില്ല

കരിപ്പൂര്‍ അപകട കാരണം മോശം കാലാവസ്ഥ; പൈലറ്റിന് റണ്‍വേ കാണാന്‍ പറ്റിയില്ല
Published on

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയത് പ്രതികൂല കാലാവസ്ഥ കാരണമെന്ന് സൂചന. ലാന്‍ഡിങ്് സമയത്ത് കനത്ത മഴയായിരുന്നു. പൈലറ്റിന് റണ്‍വേ കാണാന്‍ പറ്റിയില്ലെന്നാണ് റിപ്പോര്‍ട്ട്. വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയാണ് അപകടം.

ദുബായ്- കരിപ്പൂര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൈലറ്റ് ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കരിപ്പൂര്‍ അപകട കാരണം മോശം കാലാവസ്ഥ; പൈലറ്റിന് റണ്‍വേ കാണാന്‍ പറ്റിയില്ല
കരിപ്പൂര്‍ അപകടം: പൈലറ്റ് മരിച്ചു; രക്ഷപ്രവര്‍ത്തനം പുരോഗമിക്കുന്നു

191 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 10 കുട്ടികളും ഉണ്ടായിരുന്നു. വിമാനം രണ്ടായി പിളര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. കോക്ക്പിറ്റും മുന്‍വാതിലും തകര്‍ന്നു.

കരിപ്പൂര്‍ അപകട കാരണം മോശം കാലാവസ്ഥ; പൈലറ്റിന് റണ്‍വേ കാണാന്‍ പറ്റിയില്ല
വിമാനാപകടം: അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; മന്ത്രി എ സി മൊയ്തീര്‍ കരിപ്പൂരിലേക്ക്

Related Stories

No stories found.
logo
The Cue
www.thecue.in