പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് ശ്രീനാരായണ ഗുരുവിനെയും പെരിയാറിനെയും വെട്ടി കര്‍ണാടക

പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് ശ്രീനാരായണ ഗുരുവിനെയും പെരിയാറിനെയും വെട്ടി കര്‍ണാടക
Published on

പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് സാമൂഹിക പരിഷ്‌കര്‍ത്താക്കളായ ശ്രീനാരായണ ഗുരുവിനെയും പെരിയാറിനെയും ഒഴിവാക്കി കര്‍ണാടക ബി.ജെ.പി സര്‍ക്കാര്‍.

സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളെക്കുറിച്ചുള്ള പാഠഭാഗത്തില്‍ നിന്നാണ് പെരിയാറിനെയും ശ്രീനാരായണ ഗുരുവിനെയും കര്‍ണാടക ഒഴിവാക്കിയത്.

സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ടെക്സ്റ്റ് ബുക്കിന്റെ പി.ഡി.എഫ് ഫോര്‍മാറ്റില്‍ ഇരുവരുടെയും പേരുകള്‍ നീക്കം ചെയ്തതിനെതിരെ വലിയ വിമര്‍ശനമാണ് രൂപപ്പെട്ട് വരുന്നത്. ആര്‍.എസ്.എസ് സ്ഥാപകനായ കേശവ് ബാലിറാം ഹെഗ്‌ഡേവാറിന്റെ പ്രസംഗം പത്താം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരായ വിവാദം കനക്കുന്നതിനിടെയാണ് കര്‍ണാടക സര്‍ക്കാര്‍ വീണ്ടും പാഠപുസ്തകത്തില്‍ തിരുത്തല്‍ വരുത്തിയത്.

കര്‍ണാടക ബി.ജെ.പി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തുണ്ട്. ശ്രീനാരയാണ ഗുരുവിനെയും പെരിയാറിനെയും കുറിച്ചുള്ള ഭാഗങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in