കാപ്പികോ റിസോര്‍ട്ട്  
കാപ്പികോ റിസോര്‍ട്ട്  

കാപികോ റിസോര്‍ട്ട്: പൊളിക്കല്‍ നടപടികളിലേക്ക് സര്‍ക്കാര്‍; പാരിസ്ഥിതികാഘാത പഠനത്തിന് സമിതി

Published on

ആലപ്പുഴയില്‍ വേമ്പനാട് കായല്‍ കയ്യേറി നിര്‍മ്മിച്ച പാണാവള്ളിയിലെ കാപികോ റിസോര്‍ട്ട് പൊളിച്ചു നീക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. പാരിസ്ഥിതിക ആഘാതം പഠിക്കുന്നതിനുള്ള സമിതിയെ നിയോഗിക്കാന്‍ റവന്യൂവകുപ്പ് നിര്‍ദേശം നല്‍കി. പൊളിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടി ജില്ലാ ഭരണകൂടവും തുടങ്ങി. സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് സംബന്ധിച്ച് ജില്ലാ കളക്ടര്‍ എം അഞ്ജന റവന്യുമന്ത്രി ഇ ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്തി.

കാപ്പികോ റിസോര്‍ട്ട്  
‘കേരളത്തിനെന്താ കൊമ്പുണ്ടോ’; പ്രത്യേക രാജ്യമാണെന്ന് 140 എംഎല്‍എമാര്‍ പറഞ്ഞാലും അംഗീകരിക്കില്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള

അതീവ ജൈവ പ്രധാന്യമുള്ള വേമ്പനാട് കായലിനെ റിസോര്‍ട്ട് പൊളിക്കുന്നത് ഏതെങ്കിലും രീതിയില്‍ ആഘാതമുണ്ടാക്കുമോയെന്നാണ് പഠിക്കുന്നത്. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് റിസോര്‍ട്ട് നിര്‍മ്മിച്ചത് മേഖലയിലെ മത്സ്യസമ്പത്ത് കുറയാന്‍ ഇടയാക്കിയെന്ന് കണ്ടെത്തിയിരുന്നു. മത്സ്യത്തൊഴിലാളികളാണ് റിസോര്‍ട്ടിനെതിരെ നിയമപോരാട്ടം നടത്തിയത്. ഊന്നിവല തൊഴിലാളികളും തൈക്കാട്ടുശേരിയിലെ മത്സ്യത്തൊളിലാളി സംഘടനയും ജനസമ്പര്‍ക്ക സമിതിയും നല്‍കിയ ഹര്‍ജിയില്‍ 2013 ജൂലൈയില്‍ റിസോര്‍ട്ട് പൊളിച്ചു നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ഇതിനെതിരെ ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്തില്‍ 24 ഏക്കറിലാണ് റിസോര്‍ട്ട്. റിസോര്‍ട്ട് പൊളിച്ച് നീക്കണമെന്ന് ജനുവരി 10നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. റിസോര്ട്ട് പൊളിച്ച് പരിസ്ഥിതി പുനസ്ഥാപിക്കണമെന്നാണ് ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. റിസോര്‍ട്ട് പൊളിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും തീരദേശ പരിപാലന അതോറിറ്റിയും കോടതിയെ അറിയിച്ചിരുന്നു.

logo
The Cue
www.thecue.in