രാഷ്ട്രീയലക്ഷ്യത്തോടെയുള്ള വന്‍ചതി; മുന്നാക്ക സംവരണത്തിനെതിരെ കാന്തപുരം വിഭാഗം

രാഷ്ട്രീയലക്ഷ്യത്തോടെയുള്ള വന്‍ചതി; മുന്നാക്ക സംവരണത്തിനെതിരെ കാന്തപുരം വിഭാഗം
Published on

മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ കാന്തപുരം എ.പി. വിഭാഗം. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള വന്‍ചതിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് എപി വിഭാഗത്തിന്റെ മുഖപത്രമായ സിറാജിലെ മുഖപ്രസംഗം ആരോപിക്കുന്നു. സംവരണത്തിന്റെ അടിസ്ഥാന തത്വം അട്ടിമറിച്ചെന്നും കുറ്റപ്പെടുത്തുന്നു.

മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയതിലൂടെ നഷ്ടം സംഭവിക്കുന്നത് ഇപ്പോള്‍ ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങള്‍ക്കാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സംവരണ വിഭാഗങ്ങളെ സര്‍ക്കാര്‍ അപമാനിക്കുകയാണെന്നും സിറാജ് പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംവരണം ദാരിദ്രനിര്‍മ്മാര്‍ജന പദ്ധതിയല്ല. പൊതുവിഭാഗത്തിലെ പത്ത് ശതമാനമല്ല പകരം മുഴുവന്‍ സീറ്റുകളിലെയും പത്ത് ശതമാനമാണ് നീക്കിവെച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് വിരുദ്ധമായി കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി സാമ്പത്തിക മാനദണ്ഡം ലഘൂകരിച്ചത് സംശയം ജനിപ്പിക്കുന്നുവെന്നും സിറാജ് പറയുന്നു. സാമ്പത്തിക സംവരണം പിന്നാക്കക്കാരുടെ അവസരങ്ങള്‍ ഹനിക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുള്ളത്. മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ സമുദായസംഘടനകള്‍ മുന്നാക്ക സംവരണത്തിനെതിരെ സംഘടിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in