‘സ്ത്രീകള്‍ സമരത്തിനിറങ്ങരുത്’; പുരുഷന്മാരെ പോലെ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കേണ്ടെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍
പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട സമരങ്ങളിലെ സ്ത്രീപങ്കാളിത്തത്തെ വിമര്‍ശിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. സ്ത്രീകള്‍ പുരുഷന്മാരെ പോലെ തെരുവില്‍ സമരത്തിനിറങ്ങരുത്. മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്നും കാന്തപുരം പറയുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കേരളത്തില്‍ ലൗജിഹാദ് എന്ന സിറോ മലബാര്‍ സഭയുടെ ആരോപണം തെറ്റാണ്. ഐക്യം തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ പലതും കൊണ്ടുവരും. അതില്‍ വീഴരുതെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.
പൗരത്വനിയമ ഭേദഗതിക്കെതിരായ സമരങ്ങളുമായി ബന്ധപ്പെട്ട് മുസ്ലീം സ്ത്രീകള്‍ക്ക് ഇ കെ വിഭാഗം സമസ്തയും നേരത്തെ താക്കീത് നല്‍കിയിരുന്നു. പ്രതിഷേധങ്ങളില്‍ സ്ത്രീകള്‍ പരിധി വിടരുതെന്നായിരുന്നു സമസ്ത നല്‍കിയ മുന്നറിയിപ്പ്. മുസ്ലീം സ്ത്രീകള്‍ സമരത്തിനിറങ്ങുന്നതും അറസ്റ്റിനും മറ്റും ഇടവരുത്തുന്ന വിധം പരിധി വിടുന്നതും ഇസ്ലാമിക വിരുദ്ധമാണെന്നും സമസ്ത ഇകെ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.