സ്വയം നിയന്ത്രിക്കണം; രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ത്തല്ല; കാനം രാജേന്ദ്രന്‍

കാനം രാജേന്ദ്രന്‍
കാനം രാജേന്ദ്രന്‍
Published on

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ത്തല്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ജനാധിപത്യത്തിന് നിരക്കാത്ത നടപടിയാണ് ഉണ്ടായത്. അതതു രാഷ്ട്രീയകക്ഷികളും അതതു പ്രസ്ഥാനങ്ങളും സ്വയം നിയന്ത്രണം വരുത്തണം. മറ്റാര്‍ക്കും ഉപദേശിച്ച് നന്നാക്കാന്‍ കഴിയില്ലെന്നും കാനം പറഞ്ഞു.

എം.പി എന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് പരാജയം ഉണ്ടാകാം. ഒരു ദേശീയ നേതാവിനെ വിജയിപ്പിച്ചാല്‍ സാധാരണ ആളിനെപ്പോലെ എപ്പോഴും അവിടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും കാനം.

എസ്.എഫ്.ഐയെ നിയന്ത്രിച്ചില്ലെങ്കില്‍ മുന്നണിക്ക് ദോഷമെന്ന് സി.പി.ഐ അസിസ്റ്റന്‍ഡ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്തത് ഇടതുപക്ഷത്തിന് ആകെ നാണക്കേടുണ്ടാക്കിയെന്നും പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in