മനുഷ്യനുള്ള കാലം മുതല്‍ പ്രണയവും വിവാഹവുമുണ്ട്, അതിന് മതപരിവേഷം ചാര്‍ത്തരുത്: കാനം രാജേന്ദ്രന്‍

മനുഷ്യനുള്ള കാലം മുതല്‍ പ്രണയവും വിവാഹവുമുണ്ട്, അതിന് മതപരിവേഷം ചാര്‍ത്തരുത്: കാനം രാജേന്ദ്രന്‍
Published on

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മത-സാമുദായിക നേതാക്കളുടെ യോഗം വിളിക്കേണ്ടതില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മനുഷ്യനുള്ള കാലം മുതല്‍ പ്രണയവും വിവാഹവും ഉണ്ടായിട്ടുണ്ട്. അതിന് മതത്തിന്റെ പരിവേഷം നല്‍കരുതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ലവ് ജിഹാദ് നാര്‍ക്കോട്ടിക് ജിഹാദ് എന്നെല്ലാം ആരെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ആവില്ല. സംസ്ഥാനത്ത് അത്തരമൊരു സാഹചര്യമില്ലെന്നും കാനം പറഞ്ഞു.

പ്രതിപക്ഷം ചര്‍ച്ച ചെയ്ത് വഷളാക്കുകയാണെന്നും കാനം രാജേന്ദ്രന്‍ ആരോപിച്ചു.

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തിന് പിന്നാലെ മതനേതാക്കളുമായി കോണ്‍ഗ്രസ് പ്രത്യേക ചര്‍ച്ച ചെയ്തിരുന്നു. സര്‍വകക്ഷി യോഗം വിളിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കാനം രാജേന്ദ്രന്റെ പ്രതികരണം.

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിന് അയവ് വരുത്താനാണ് താനും കെ.പി.സി.സി പ്രസിഡന്റും ശ്രമിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പ്രശ്നപരിഹാരത്തിന് ശ്രമം നടന്നില്ല. സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകാത്തത് കൊണ്ടാണ് പ്രതിപക്ഷ നേതാക്കള്‍ ശ്രമം നടത്തിയതെന്നും സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in