'ജാഗ്രതക്കുറവുണ്ടായി, മന്ത്രിക്ക് നല്‍കിയ കത്ത് വ്യക്തിപരം'; അക്കാദമി സെക്രട്ടറിയുമായി ഭിന്നതയില്ലെന്ന് കമല്‍

'ജാഗ്രതക്കുറവുണ്ടായി, മന്ത്രിക്ക് നല്‍കിയ കത്ത് വ്യക്തിപരം'; അക്കാദമി സെക്രട്ടറിയുമായി ഭിന്നതയില്ലെന്ന് കമല്‍
Published on

സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ ഇടത് അനുഭാവികളായവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് കത്തെഴുതിയ വിഷയത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന് ചെയര്‍മാന്‍ കമല്‍. കത്ത് വ്യക്തിപരമാണ്, ഇക്കാരണത്താലാണ് സെക്രട്ടറിയോട് ചോദിക്കാതിരുന്നത്. അക്കാദമി സെക്രട്ടറിയുമായി ഭിന്നതയില്ലെന്നും കമല്‍ പറഞ്ഞു.

സാംസ്‌കാരിക മന്ത്രിക്ക് നല്‍കിയ കത്ത് വ്യക്തിപരമായി നല്‍കിയതാണ്. പരിഗണിക്കേണ്ടതില്ലെന്ന് മന്ത്രി അന്ന് തന്നെ പറഞ്ഞിരുന്നു. ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗികമായ യാതൊരു സംവിധാനവും ഉപയോഗിക്കാതെ നല്‍കിയ കത്തായിരുന്നു അത്. കത്ത് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കായല്ലെന്നും സാംസ്‌കാരികലോകം വലതുപക്ഷത്തേക്ക് ചായുന്നതിനെ പ്രതിരോധിക്കാനും ഇടതുപക്ഷ മൂല്യം സംരക്ഷിക്കാനും വേണ്ടിയായിരുന്നുവെന്നും കമല്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നാല് പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എ.കെ.ബാലന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ എഴുതിയ കത്ത് കഴിഞ്ഞ ദിവസമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്. ചലച്ചിത്ര അക്കാദമിയുടെ ഇടതുസ്വഭാവം നിലനിര്‍ത്താന്‍ കത്തില്‍ പറയുന്നവരെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in