വാക്‌സിന്‍ സഹായം: ജോ ബൈഡന്‍ പ്രഖ്യാപിച്ചു, കമല ഹാരിസ് വിളിച്ചു, അഭിനന്ദിച്ച് മോദിയുടെ ട്വീറ്റ്

വാക്‌സിന്‍ സഹായം: ജോ ബൈഡന്‍ പ്രഖ്യാപിച്ചു, കമല ഹാരിസ് വിളിച്ചു, അഭിനന്ദിച്ച് മോദിയുടെ ട്വീറ്റ്
Published on

ന്യൂദല്‍ഹി: ബൈഡന്‍ സര്‍ക്കാരിന്റെ വാക്‌സിന്‍ ഷെയറിങ്ങ് പോളിസുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് യു.എസില്‍ കൊവിഡ് വാക്‌സിന്‍ നല്‍കി സഹായിക്കും.

ജോ ബൈഡനുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സംസാരിച്ചതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് ഉടന്‍ വാക്‌സിന്‍ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത്.

വൈസ് പ്രസിഡന്റ് കമല ഹാരിസാണ് പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചത്. 2 മുതല്‍ 3 മില്ല്യണ്‍ ഡോസ് അമേരിക്കയില്‍ നിന്ന് ആദ്യഘട്ടത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂണ്‍മാസം അവസാനത്തോടു കൂടി അമേരിക്കയുടെ ഗ്ലോബല്‍ വാക്‌സിന്‍ ഷെയറിങ്ങ് പോളിസിയുടെ ഭാഗമായി 80 മില്ല്യണ്‍ ഡോസ് വാക്‌സിനാണ് ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ എത്തിക്കുന്നത്.

കമല ഹാരിസുമായി സംസാരിച്ച വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പങ്കുവെച്ചു. അമേരിക്കയുടെ ഗ്ലോബല്‍ വാക്‌സിനേഷന്‍ പോളിസിയുടെ ഭാഗമായി ഇന്ത്യയ്ക്ക് വാക്‌സിന്‍ നല്‍കാനുള്ള തീരുമാനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in