പൗരത്വ നിയമം: ‘ഭരണഘടനാ വിരുദ്ധം’; കമല്‍ഹാസന്‍ സുപ്രീംകോടതിയില്‍

പൗരത്വ നിയമം: ‘ഭരണഘടനാ വിരുദ്ധം’; കമല്‍ഹാസന്‍ സുപ്രീംകോടതിയില്‍

Published on

പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മക്കള്‍ നീതി മയ്യം സുപ്രീം കോടതിയില്‍. കമല്‍ഹാസന്റെ പാര്‍ട്ടിയാണിത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ഇന്ത്യയുടെ മതനിരപേക്ഷയെ ബാധിക്കും.

പൗരത്വ നിയമം: ‘ഭരണഘടനാ വിരുദ്ധം’; കമല്‍ഹാസന്‍ സുപ്രീംകോടതിയില്‍
ജാമിയയില്‍ പ്രതിഷേധിച്ച മൂന്ന് പേര്‍ക്ക് വെടിയേറ്റ പരിക്ക് ; നിറയൊഴിച്ചിട്ടില്ലെന്ന വാദവുമായി പൊലീസ് 

മതം മാത്രം അടിസ്ഥാനമാക്കിയാണ് നിയമ ഭേദഗതിയെന്നും മക്കള്‍ നീതി മയ്യം സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ശ്രീലങ്കയിലെ തമിഴ് വംശജരും മ്യാന്‍മാറിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളും നിയമത്തിന് പുറത്താണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 17 ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഡിഎംകെയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. മുസ്ലിംങ്ങള്‍ക്കും ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കും എതിരാണ് കേന്ദ്ര സര്‍ക്കാരിന്റെ നിയമം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് സമരമൊന്നും ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിന്‍ ആഹ്വാനം ചെയ്തു.

പൗരത്വ നിയമം: ‘ഭരണഘടനാ വിരുദ്ധം’; കമല്‍ഹാസന്‍ സുപ്രീംകോടതിയില്‍
‘ഉണരുക’; വിപ്ലവം നമ്മോടൊത്ത് ഉയിര്‍ക്കുന്നതെന്ന്‌ പൃഥ്വിരാജ്
logo
The Cue
www.thecue.in