മോഡിയുടെ ഫ്‌ളക്‌സ് സ്ഥാപിക്കാന്‍ അനുവാദം ചോദിച്ച് തമിഴ്‌നാട് സര്‍ക്കാര്‍;  ശുഭശ്രീയെ ഓര്‍മിപ്പിച്ച് കമല്‍ഹാസന്‍

മോഡിയുടെ ഫ്‌ളക്‌സ് സ്ഥാപിക്കാന്‍ അനുവാദം ചോദിച്ച് തമിഴ്‌നാട് സര്‍ക്കാര്‍; ശുഭശ്രീയെ ഓര്‍മിപ്പിച്ച് കമല്‍ഹാസന്‍

Published on

തമിഴ്‌നാട്ടില്‍ വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ ഇടപെടണമെന്ന് നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ട് കമല്‍ഹാസന്‍. ചെന്നൈ മഹാബവലിപുരത്ത് നടക്കുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും മോഡിയുമായുള്ള കൂടിക്കാഴ്ചയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതിയുടെ അനുവാദം തേടിയതിന് പിന്നാലെയാണ് കമല്‍ഹാസന്റെ മറുപടി.

മോഡിയുടെ ഫ്‌ളക്‌സ് സ്ഥാപിക്കാന്‍ അനുവാദം ചോദിച്ച് തമിഴ്‌നാട് സര്‍ക്കാര്‍;  ശുഭശ്രീയെ ഓര്‍മിപ്പിച്ച് കമല്‍ഹാസന്‍
പരസ്യത്തിനായി ഹോര്‍ഡിങ്ങുകള്‍ വേണ്ടെന്ന് മമ്മൂട്ടിയും വിജയ്യും; ഗാനഗന്ധര്‍വ്വനും ബിഗിലും വലിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കില്ല 

ഫ്‌ളക്‌സ് ബോര്‍ഡ് പൊട്ടിവീണ് കഴിഞ്ഞ മാസം ആദ്യം ചെന്നൈയില്‍ സ്‌കൂട്ടര്‍ യാത്രികയായ ശുഭശ്രീ മരിച്ച കാര്യം പ്രധാനമന്ത്രിയെ ഓര്‍മിപ്പിച്ചുകൊണ്ടാണ് കമല്‍ഹാസന്‍ നടപടിയില്‍ നിന്ന് പിന്മാറണെന്ന് ആവശ്യപ്പെട്ടത്.

തമിഴ്‌നാടും തമിഴരും ശുഭശ്രീയുടെ വേര്‍പാടില്‍ നിന്ന് മോചിതരാകാന്‍ ശ്രമിക്കവെ തമിഴ്‌നാട് സര്‍ക്കാര്‍ താങ്കളുടെ ഫ്‌ളക്‌സുകള്‍ സ്ഥാപിക്കാന്‍ അനുവാദം ചോദിച്ചുകൊണ്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്.

കമല്‍ഹാസന്‍

തമിഴ്‌നാട്ടിലെ അനധികൃതമായ ബാനര്‍ സ്ഥാപിക്കല്‍ അവസാനിപ്പിക്കാന്‍ ആദ്യ പടി ഇപ്പോള്‍ മോദി കൈക്കൊള്ളുകയാണെങ്കില്‍ അത് തമിഴരുടെ വികാരത്തെ മാനിക്കുന്നതാകുമെന്നും അത് തന്നെ മോദിയുടെ പ്രചരണമാകുമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം സ്‌കൂട്ടര്‍ യാത്രികയായ ശുഭശ്രീ മരിച്ചതിന് പിന്നാലെയാണ് അനധികൃത ഫളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി നിരോധിച്ചത്.യുവതിയുടെ ദേഹത്തേക്കു ഫ്ളക്സ് വീഴുന്നതിന്റെയും വാട്ടര്‍ ടാങ്കര്‍ ഇടിച്ചു തെറിപ്പിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ഹൈക്കോടതി തമിഴ്നാട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും ഉന്നയിച്ചിരുന്നു. എത്ര ലീറ്റര്‍ രക്തം കൊണ്ടാണു സര്‍ക്കാര്‍ റോഡുകള്‍ ചായംപൂശാന്‍ ഉപയോഗിക്കുന്നത് എന്നാണ് കോടതി ചോദിച്ചത്. അഞ്ചുലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി, ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശിച്ചിരുന്നു.

പ്രതിഷേധം കടുത്തതോടെയാണു ഭരണകക്ഷിയുടെ പ്രമുഖ നേതാവായ ജയഗോപാലിനെതിരെ പൊലീസ് കേസെടുത്തത്. ബാനറുകളും ഫ്ലെക്സുകളും ഉപയോഗിക്കുന്ന പരിപാടിയില്‍ ഇനി പങ്കെടുക്കില്ലെന്ന് ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്‍ അറിയിച്ചിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സിനിമാ താരങ്ങളും ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കരുതെന്ന് നിര്‍േദേശം നല്‍കിയിരുന്നു.

logo
The Cue
www.thecue.in