വീണ്ടും കല്ലട, രാത്രിയില്‍ വഴിയില്‍ യാത്രക്കാരിയെ ഉപേക്ഷിച്ച് യാത്ര, പിന്നാലെ ഓടിച്ചു, ചോദിക്കാനെത്തിയ ആളോട് ഇത് കല്ലടയാണെന്ന് ഡ്രൈവര്‍

വീണ്ടും കല്ലട, രാത്രിയില്‍ വഴിയില്‍ യാത്രക്കാരിയെ ഉപേക്ഷിച്ച് യാത്ര, പിന്നാലെ ഓടിച്ചു, ചോദിക്കാനെത്തിയ ആളോട് ഇത് കല്ലടയാണെന്ന് ഡ്രൈവര്‍

Published on

യാത്രക്കാരെ മര്‍ദ്ദിച്ച് ഗുണ്ടായിസം കാണിച്ച കല്ലട ട്രാവല്‍സിനെതിരെ വീണ്ടും പരാതി. പാതിരാത്രിയില്‍ രാത്രി ഭക്ഷണത്തിന് നിര്‍ത്തിയ ഇടത്ത് നിന്നും 23 വയസുകാരിയായ യുവതിയെ കയറ്റാതെ കല്ലട പോന്നെന്ന് ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. പാതിവഴിയിലായി പോയ പെണ്‍കുട്ടി രാത്രിയില്‍ ബസിന് പിന്നാലെ ഓടിയിട്ടും കല്ലട ജീവനക്കാര്‍ കണ്ട ഭാവം നടിച്ചില്ല. യുവതി രാത്രിയില്‍ റോഡിലൂടെ ഓടുന്നത് കണ്ട് കടകളില്‍ ഉണ്ടായിരുന്നവര്‍ ഒച്ചയിട്ടിട്ടും വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയിട്ടും കല്ലട ഡ്രൈവര്‍ ശ്രദ്ധിച്ചതേയില്ല. ഒടുവില്‍ ഓവര്‍ടേക്ക് ചെയ്ത് ബസിന് മുന്നില്‍ ഒരു ഡ്രൈവര്‍ കാര്‍ നിര്‍ത്തിയാണ് കാര്യം ബോധിപ്പിച്ചത്.

എന്നിട്ടും മടങ്ങി വന്ന് യുവതിയെ കയറ്റാന്‍ കല്ലട ജീവനക്കാര്‍ തയ്യാറായില്ല. രാത്രി 10.30യ്ക്ക് ദേശീയ പാതയിലൂടെ അഞ്ച് മിനിട്ടോളം ഓടിയാണ് യുവതി ബസില്‍ കയറിയത്. ബംഗലൂരൂവില്‍ താമസമാക്കിയ എച്ച്ആര്‍ പ്രൊഫഷണലായ പെണ്‍കുട്ടി തിരുവനന്തപുരത്ത് നിന്നും ബംഗലൂരുവിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ദുരിതത്തിലായത്.

വീണ്ടും കല്ലട, രാത്രിയില്‍ വഴിയില്‍ യാത്രക്കാരിയെ ഉപേക്ഷിച്ച് യാത്ര, പിന്നാലെ ഓടിച്ചു, ചോദിക്കാനെത്തിയ ആളോട് ഇത് കല്ലടയാണെന്ന് ഡ്രൈവര്‍
‘കല്ലട ഗുണ്ടകളില്‍’ നിന്ന് തെരുവില്‍ നേരിട്ടത് മൂന്നേകാല്‍ മണിക്കൂര്‍ ക്രൂരവേട്ട; ആ രാത്രിയുടെ ഞെട്ടലില്‍ വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരത്ത് നിന്ന് ബംഗലൂരിലേക്കാണ് യുവതി യാത്ര ചെയ്തത്. കഴക്കൂട്ടത്ത് നിന്നും വൈകിട്ട് 6.45ന് കയറി. രാത്രി ഭക്ഷണത്തിന് തിരുനെല്‍വേലിയില്‍ 10.30 നിര്‍ത്തിയ ഇടത്ത് വെച്ചാണ് ഭക്ഷണശേഷം യുവതിയെ കയറ്റാതെ ബസ് പോയത്. ഒരു മുന്നറിയിപ്പും നല്‍കാതെ പെട്ടെന്ന് ബസ് എടുത്തുകൊണ്ട് പോകുകയായിരുന്നുവെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതി പറഞ്ഞു.

ബസ് നീക്കുന്നത് കണ്ട് ഞാന്‍ ബസിന് പിന്നാലെ ഓടി. കാര്യം മനസിലായ അവിടെയുണ്ടായിരുന്ന ആളുകള്‍ ഒച്ചയെടുത്തു, കാറുകള്‍ ഹോണടിച്ച് ബസ് ഡ്രൈവറുടെ ശ്രദ്ധതിരിക്കാന്‍ ശ്രമിച്ചു. പക്ഷേ ബസ് നിര്‍ത്തിയില്ല. ഞാന്‍ ഭ്രാന്ത്പിടിച്ച അവസ്ഥയില്‍ ബസിന് പിന്നാലെ ഓടി. ചില ആളുകള്‍ ലിഫ്റ്റ് തരാമെന്ന് പറഞ്ഞെങ്കിലും പാതിരാത്രിയില്‍ അറിയപ്പെടാത്ത സ്ഥലത്ത് ആരെ വിശ്വസിക്കുമെന്ന് പോലും അറിയാതെ വല്ലാത്ത അവസ്ഥയിലായിപ്പോയി.

ഒരു കാര്‍ ബസ് തടഞ്ഞുനിര്‍ത്തിയാണ് തന്നെ സഹായിച്ചതെന്നും യുവതി പറയുന്നു. മടങ്ങിവരാന്‍ തയ്യാറാകാതിരുന്ന ബസിലേക്ക് റോഡിലൂടെ ഓടിച്ചെന്ന് കയറിയിട്ടും മാപ്പ് പറയാന്‍ കല്ലട ജീവനക്കാര്‍ തയ്യാറായില്ലെന്നും യുവതി പറയുന്നു. പകരം യുവതിയെ ചീത്തവിളിക്കുകയാണുണ്ടായത്.

വീണ്ടും കല്ലട, രാത്രിയില്‍ വഴിയില്‍ യാത്രക്കാരിയെ ഉപേക്ഷിച്ച് യാത്ര, പിന്നാലെ ഓടിച്ചു, ചോദിക്കാനെത്തിയ ആളോട് ഇത് കല്ലടയാണെന്ന് ഡ്രൈവര്‍
നിപായില്‍ വ്യാജ പ്രചരണങ്ങളില്‍ വീഴരുത് ; ‘ആരോഗ്യ ജാഗ്രത’യുമായി സര്‍ക്കാര്‍ 

വഴിയില്‍ ഇറക്കിപോന്നതിന് ക്ഷമചോദിക്കാതെ ദേഷ്യപ്പെടുകയാണ് ജീവനക്കാര്‍ ചെയ്തതെന്നും ആകെ തകര്‍ന്ന താന്‍ ഒന്നും മിണ്ടായെ സീറ്റില്‍ പോയിരുന്നെന്നും അവര്‍ പറഞ്ഞു. മറ്റേതൊരു ബസിലേയും പോലെ യാത്രക്കാര്‍ കയറിയെന്ന് ഉറപ്പുവരുത്തിയിട്ടേ വണ്ടി എടുക്കുവെന്നാണ് കരുതിയതെന്നും യാത്രക്കാരി പറയുന്നു.

വീണ്ടും കല്ലട, രാത്രിയില്‍ വഴിയില്‍ യാത്രക്കാരിയെ ഉപേക്ഷിച്ച് യാത്ര, പിന്നാലെ ഓടിച്ചു, ചോദിക്കാനെത്തിയ ആളോട് ഇത് കല്ലടയാണെന്ന് ഡ്രൈവര്‍
യാത്രക്കാരെ തല്ലിച്ചതച്ച കല്ലട ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍, ആസൂത്രിതമാണോ എന്ന് അന്വേഷിക്കുമെന്ന് കമ്മീഷണര്‍ 

തനിക്കുണ്ടായ ദുരിതം കൂട്ടുകാരെ അറിയിച്ചതോടെ ഡ്രൈവറെ വിളിച്ച് അവര്‍ അന്വേഷിച്ചു. എന്നാല്‍ ഭീഷണിപ്പെടുത്തുകയാണ് ഡ്രൈവര്‍ ചെയ്തത്. ഒരു യുവതിയെ രാത്രിയില്‍ പാതിവഴിയില്‍ ഇറക്കിവിട്ടിട്ട് പോന്നതെന്തിനാണെന്ന ചോദ്യത്തിന് മലയാളിയായ ഡ്രൈവര്‍ പറഞ്ഞത് യാത്രക്കാര്‍ കയറിയോ ഇല്ലയോ എന്ന് നോക്കേണ്ടത് തന്റെ ജോലിയല്ലെന്നാണ്. പിന്നെ ഭീഷണിപ്പെടുത്തിയത് ഇങ്ങനേയും

ഏത് ട്രാവല്‍സിനോടാണ് താന്‍ സംസാരിക്കുന്നതെന്ന് അറിയുമോ? ഇത് കല്ലടയാണ്, തനിക്ക് കല്ലട ആരാണെന്ന് അറിയുമോ?.

കഴിഞ്ഞ ഏപ്രിലില്‍ യാത്രക്കാരെ മര്‍ദ്ദിച്ചതിനും കല്ലട ജീവനക്കാര്‍ക്കെതിരെ കേസുണ്ടായിരുന്നു. തിരുവനന്തപരും ബാംഗ്ലൂര്‍ കല്ലട ട്രാവല്‍സില്‍ യാത്രാമധ്യേ യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ സുരേഷ് കല്ലട ബസ് ജീവനക്കാര്‍ക്കെതിരെ മരട് പൊലീസാണ് കേസെടുത്തിരുന്നു.

logo
The Cue
www.thecue.in