കളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ചുകൊന്നവര്‍ക്ക് തീവ്രവാദബന്ധമെന്ന് പോലീസ്: തമിഴ്‌നാട് ഡിജിപി കേരളത്തില്‍ 

കളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ചുകൊന്നവര്‍ക്ക് തീവ്രവാദബന്ധമെന്ന് പോലീസ്: തമിഴ്‌നാട് ഡിജിപി കേരളത്തില്‍ 

Published on

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ കളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ച് കൊന്ന കേസിലെ പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് തമിഴ്‌നാട് പോലീസ്. കേരളത്തിലോ തമിഴ്‌നാട്ടിലോ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അന്ന് ജാഗ്രതാ നിര്‍ദേശത്തില്‍ പോലീസ് പറഞ്ഞിരുന്ന പേരുകളില്‍ രണ്ട് പേരാണ് എഎസ്‌ഐയുടെ മരണത്തിന് കാരണക്കാരെന്നാണ് റിപ്പോര്‍ട്ട്. കന്യാകുമാരി സ്വദേശികളായ തൗഫീക്, അബ്ദുള്‍ ഷമീം എന്നിവരെയാണ് പോലീസ് സംശയിക്കുന്നത്.

കളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ചുകൊന്നവര്‍ക്ക് തീവ്രവാദബന്ധമെന്ന് പോലീസ്: തമിഴ്‌നാട് ഡിജിപി കേരളത്തില്‍ 
പൗരത്വ നിയമം: ‘അക്രമം അവസാനിച്ചതിന് ശേഷം ഹര്‍ജികള്‍ പരിഗണിക്കാം’, രാജ്യം കടന്നു പോകുന്നത് പ്രതിസന്ധിയിലൂടെയെന്ന് ചീഫ് ജസ്റ്റിസ് 

പ്രതികളെന്ന് കരുതുന്നവര്‍ സഞ്ചരിച്ച വാഹനവും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് കേരള പോലീസ്. എല്ലാ സ്‌റ്റേഷനുകളിലേക്കും യുവാക്കളുടെ ചിത്രം അയച്ചിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകം എന്ന രീതിയിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. തീവ്രവാദ ബന്ധങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കേരള ഡിജിപിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തമിഴ്‌നാട് ഡിജിപി തിരുവനന്തപുരത്ത് എത്തി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു കളിയിക്കാവിളയിലെ ചെക്ക്‌പോസ്റ്റില്‍ വെടിവെയ്പുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ വില്‍സണാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. റോഡിലൂടെ നടന്നു വന്ന സംഘം വെടിയുതിര്‍ക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അക്രമികള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. പ്രതികള്‍ തമിഴ്‌നാട്ടില്‍ തന്നെയുണ്ടെന്നുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാപക തെരച്ചിലാണ് തമിഴ്‌നാട് പോലീസും നടത്തുന്നത്.

logo
The Cue
www.thecue.in