‘ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധം’;സര്‍ക്കാരിന്റെ അവകാശം ബിസിനസ് റൂള്‍ വെച്ച് ഇല്ലാതാക്കാനാവില്ലെന്ന് കാളിശ്വരം രാജ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് ഭരണഘടനാ വിരുദ്ധമല്ലെന്ന് നിയമവിദഗ്ധന്‍ കാളിശ്വരംരാജ്. സംസ്ഥാന സര്‍ക്കാരിന്റെയും നിയമസഭയുടെയും നിലപാടിന് വിരുദ്ധമായി പരസ്യപ്രതികരണം നടത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചത്. കേന്ദ്ര സംസ്ഥാന ബന്ധത്തെ ബാധിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്ന റൂള്‍സ് ഓഫ് ബിസിനസ് ലംഘിച്ചെന്നാണ് ഗവര്‍ണര്‍ ആരോപിച്ചിരിക്കുന്നത്. ഇത് പൗരത്വ വിഷയത്തില്‍ ബാധകമല്ലെന്നും കാളീശ്വരംരാജ് ദ ക്യുവിനോട് പറഞ്ഞു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുമെന്ന് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ച് അറിയിച്ചിരുന്നു.
എതിരഭിപ്രായമുള്ള ഒരു ഗവര്‍ണറുടെ അനുമതി സര്‍ക്കാരിന് ഇക്കാര്യത്തില്‍ ലഭിക്കണമെന്നില്ല. അനുമതി തേടിയാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാരിന് സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുക്കാന്‍ പോലും പറ്റണമെന്നില്ല.
കാളിശ്വരം രാജ്
ഇത്തരം കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. അത് ഭരണഘടന ഉറപ്പാക്കുന്നുണ്ട്. ആ അവകാശത്തെ ബിസിനസ് റൂള്‍ വെച്ച് ഇല്ലാതാക്കാനാവില്ല.
സര്‍ക്കാരിന്റെ സാധാരണനിലയിലുള്ള ഓര്‍ഡറുകള്‍ ഗവര്‍ണര്‍ക്ക് വേണ്ടിയെന്നത് പോലെയാണ് ചെയ്യുക. എന്നാല്‍ പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായി് ഗവര്‍ണര്‍ പരസ്യമായിട്ടാണ് പ്രതികരിച്ചത്. നിയമസഭയുടെ പ്രമേയത്തിനെതിരെയും നിലപാട് സ്വീകരിച്ചു. ഇങ്ങനെ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ച ഗവര്‍ണറുടെ അനുമതി ഈ വിഷയത്തില്‍ വാങ്ങണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ബിസിനസ് റൂള്‍ എന്നത് സാധാരണ വിഷയങ്ങളിലുള്ളതാണെന്നും കാളിശ്വരം രാജ് ചൂണ്ടിക്കാണിക്കുന്നു.