കലാഭവന്‍ മണിയുടേത് കൊലപാതകമല്ല, മരണകാരണം കരള്‍ രോഗമെന്ന് സിബിഐ റിപ്പോര്‍ട്ട്

കലാഭവന്‍ മണിയുടേത് കൊലപാതകമല്ല, മരണകാരണം കരള്‍ രോഗമെന്ന് സിബിഐ റിപ്പോര്‍ട്ട്

Published on

നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ റിപ്പോര്‍ട്ട്. കരള്‍ രോഗമാണ് മരണ കാരണമെന്ന് സിബിഐ കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ച്ചയായ മദ്യപാനം മരണത്തിന് കാരണമായി. വയറ്റില്‍ നിന്ന് കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണെന്ന് പോണ്ടിച്ചേരി ജിപ്മറില്‍ നിന്നുള്ള വിദഗ്ധ സംഘം സിബിഐക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

മരണകാരണം ചൈല്‍ഡ് സി സിറോസിസെന്നാണ് സിബിഐ റിപ്പോര്‍ട്ട്. അമിത മദ്യപാനംമൂലമുണ്ടായ കരള്‍ രോഗമാണിത്. മണിയുടെ വയറ്റില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണ്. കരള്‍രോഗമുള്ളതിനാല്‍ മദ്യത്തിന്റെ അംശം വയറ്റില്‍ അവശേഷിക്കുകയായിരുന്നു. രക്തത്തില്‍ കണ്ടെത്തിയ മീഥൈല്‍ ആല്‍ക്കഹോള്‍ അപകടകരമായ അളവിലുള്ളതല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. 35 പേജുള്ള സിബിഐ റിപ്പോര്‍ട്ട് എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in