ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത് കേന്ദ്രസര്‍ക്കാരാണെന്നും സംസ്ഥാന സര്‍ക്കാര്‍ എടുത്തുചാടി തീരുമാനമെടുത്തിട്ടില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മത സാമുദായിക നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കേന്ദ്രതീരുമാനം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയതെന്നും കടകംപള്ളി.
കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ അമിത് ഷായുടെ തീരുമാനം അറിഞ്ഞില്ലെന്ന് പറയുന്നതില്‍ സഹതാപമുണ്ടെന്നും കടകംപള്ളി.
കേന്ദ്രസര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലിന് കൊവിഡ് ഘട്ടത്തില്‍ പോകാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല. ആരാധനാലയങ്ങള്‍ തുറക്കുന്നില്ലെങ്കില്‍ ബലം പ്രയോഗിച്ച് തുറക്കും എന്ന മട്ടിലാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ സംസാരിച്ചതെന്നും കടകംപള്ളി സുരേന്ദ്രന്‍. പ്രാര്‍ത്ഥന നടത്താനുള്ള ഭക്തരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തുറന്നത്. ആരാധനാലയങ്ങള്‍ തുറക്കാമെന്ന കേന്ദ്രതീരുമാനം നടപ്പാക്കിയില്ലെങ്കില്‍ മറ്റൊരു ശബരിമല ആവര്‍ത്തിക്കാനായിരുന്നു ഇവരുടെ ഉദ്ദേശമെന്നും കോണ്‍ഗ്രസിനെയും ബിജെപിയെയും പരാമര്‍ശിച്ച് ദേവസ്വം മന്ത്രി.