ശബരിമല വിഷയം വിലപ്പോയില്ല; കഴക്കൂട്ടത്ത് മികച്ച വിജയം നേടുമെന്ന് കടകംപള്ളി സുരേന്ദ്രൻ

ശബരിമല വിഷയം വിലപ്പോയില്ല; കഴക്കൂട്ടത്ത് മികച്ച വിജയം നേടുമെന്ന് കടകംപള്ളി സുരേന്ദ്രൻ
Published on

കഴക്കൂട്ടം മണ്ഡലത്തിൽ ഇടതുപക്ഷമുന്നണിക്ക് മികച്ച വിജയം നേടാന്‍ സാധിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. തുടർഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് . കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ വിജയം കൂടുതല്‍ സുഗമമാണെന്നും കടകംപള്ളി പറഞ്ഞു.

ശബരിമല വിഷയം വിലപ്പോയില്ല; കഴക്കൂട്ടത്ത് മികച്ച വിജയം നേടുമെന്ന് കടകംപള്ളി സുരേന്ദ്രൻ
വിധി എന്തായാലും വിശ്വാസികളയുമായി ചർച്ച ചെയ്ത ശേഷം തീരുമാനം; ശബരിമല യുവതി പ്രവേശനം; ഖേദം പ്രകടിപ്പിച്ച് കടകംപള്ളി സുരേന്ദ്രന്‍

ശബരിമല പ്രധാന ചര്‍ച്ചയാക്കാന്‍ എതിരാളികള്‍ ശ്രമിച്ചെങ്കിലും മണ്ഡലത്തില്‍ വിലപ്പോയിട്ടില്ലെന്നും ശബരിമല വിഷയം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയത് കഴക്കൂട്ടത്തെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, എല്ലാം കൗണ്ടിംഗ് സെന്ററുകളിലും കൗണ്ടിംഗ് തുടങ്ങി കഴിഞ്ഞു . 957 സ്ഥാനാര്‍ത്ഥികള്‍ അണി നിരന്ന തെരഞ്ഞെടുപ്പില്‍ 40,771 ബൂത്തുകളിലായി രേഖപ്പെടുത്തിയ രണ്ട് കോടിയിലധികം വോട്ടുകളാണ് ജനവിധി നിശ്ചയിക്കുന്നത്. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. എട്ടരയ്ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക.

144 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് വോട്ടെണ്ണാനായി സജ്ജീകരിച്ചിരിക്കുന്നത്. 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും. തപാല്‍ ബാലറ്റ് എണ്ണാന്‍ ഓരോ മേശയിലും എആര്‍ഒയെ നിയോഗിച്ചിട്ടുണ്ട്. ഒരു മേശയില്‍ 500 വോട്ടുകള്‍ എണ്ണും. അസാധുവായ ബാലറ്റ് തള്ളും.

Related Stories

No stories found.
logo
The Cue
www.thecue.in