'പി.സി ജോര്‍ജ് പ്രീണന രാഷ്ട്രീയത്തിന്റെ ഇര, അറസ്റ്റ് പോപ്പുലര്‍ ഫ്രണ്ടിന് മുഖ്യമന്ത്രി കൊടുത്ത ഉറപ്പ്'; കെ.സുരേന്ദ്രന്‍

'പി.സി ജോര്‍ജ് പ്രീണന രാഷ്ട്രീയത്തിന്റെ ഇര, അറസ്റ്റ് പോപ്പുലര്‍ ഫ്രണ്ടിന് മുഖ്യമന്ത്രി കൊടുത്ത ഉറപ്പ്'; കെ.സുരേന്ദ്രന്‍
Published on

മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി.സി ജോര്‍ജിനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പി.സി ജോര്‍ജ് സര്‍ക്കാരിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

'തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്‍പ് പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് തിടുക്കമായിരുന്നു. ജോര്‍ജിന് മുമ്പ് അറസ്റ്റ് ചെയ്യേണ്ട ഒരുപാട് പേര്‍ കേരളത്തില്‍ ഉണ്ട്. പോപ്പുലര്‍ ഫ്രണ്ടിന് മുഖ്യമന്ത്രി കൊടുത്ത ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് അറസ്റ്റ്', സുരേന്ദ്രന്‍ പറഞ്ഞു.

മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റ് ചെയ്ത പി.സി ജോര്‍ജിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. പൂജപ്പുരയിലുള്ള ജില്ലാ ജയിലിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്. പൊലീസ് കാരണം പി.സി ജോര്‍ജിന് ജീവിക്കാന്‍ കഴിയുന്നില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. പൊലീസിനെതിരെ പരാതി ഇല്ലെന്ന് പി.സി ജോര്‍ജ് കോടതിയില്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in