'മഹാഗഡ്ബന്ധന്‍ ട്രംപിന് പഠിക്കുന്നോ?', പരിഹാസവുമായി കെ.സുരേന്ദ്രന്‍, ട്രംപ് എപ്പോഴാണ് ബി.ജെ.പിക്ക് ശത്രുവായതെന്ന് സോഷ്യല്‍ മിഡിയ

'മഹാഗഡ്ബന്ധന്‍ ട്രംപിന് പഠിക്കുന്നോ?', പരിഹാസവുമായി കെ.സുരേന്ദ്രന്‍, ട്രംപ് എപ്പോഴാണ് ബി.ജെ.പിക്ക് ശത്രുവായതെന്ന് സോഷ്യല്‍ മിഡിയ
Published on

ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പിലെ എന്‍.ഡി.എ സഖ്യത്തിന്റെ വിജയത്തിന് പിന്നാലെ ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഡൊണാള്‍ഡ് ട്രംപിനോട് ഉപമിച്ചുകൊണ്ടായിരുന്നു പരിഹാസം.

'മഹാഗഡ്ബന്ധന്‍ ട്രംപിന് പടിക്കുകയാണോ?' എന്നായിരുന്നു സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സുരേന്ദ്രന്റെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി.

ബി.ജെ.പിയുടെ വലിയ സുഹൃത്തായിരുന്ന ട്രംപ് എപ്പോഴാണ് ശത്രുവായതെന്നാണ് പലരും ചോദിക്കുന്നത്. ഓന്തിനെ പോലെ നിറം മാറുന്നതാണോ ബി.ജെ.പി നേതാക്കളുടെ സ്വഭാവമെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. 'തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത് വരെ ട്രംപ് സംഘപരിവാറിന്റെ ആരാധ്യപുരുഷനായിരുന്നു. നമസ്‌തേ ട്രംപ് എന്നൊക്കെ പറഞ്ഞ് എത്ര കോടിയാണ് പൊടിച്ചത്', മറ്റൊരു കമന്റ് പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

243 അംഗ സഭയില്‍ 125 സീറ്റ് നോടിയാണ് എന്‍.ഡി.എ ബിഹാറില്‍ അധികാരം നിലനിര്‍ത്തിയത്. മഹാസഖ്യത്തിന് 110 സീറ്റുകള്‍ മാത്രമാണ് നേടാനായത്. 75 സീറ്റില്‍ വിജയിച്ച ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.

K Surendran Compares MGB With Donald Trump

Related Stories

No stories found.
logo
The Cue
www.thecue.in