പെട്രോളിനും ഡീസലിനും സംസ്ഥാന സര്‍ക്കാര്‍ 10 രൂപ നികുതി കുറയ്ക്കണം; കെ. സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍
കെ സുരേന്ദ്രന്‍
Published on

കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും 10 രൂപ വീതം നികുതി കുറയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കഴിഞ്ഞ തവണ കേന്ദ്രം നികുതി കുറച്ചപ്പോഴും സംസ്ഥാനം നികുതി കുറച്ചില്ലെന്ന് സുരേന്ദ്രന്‍.

കേന്ദ്രസര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ദ്ധിപ്പിച്ച പെട്രോള്‍/ഡീസല്‍ നികുതിയില്‍ ഭാഗികമായ കുറവ് വരുത്തിയതിന്റെ പശ്ചാത്തലത്തില്‍ പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നതാണെന്ന് ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞിരുന്നു.

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന രാഷ്ട്രീയമായി തിരിച്ചടിയാകുന്നതായി ബി.ജെ.പി ഭാരവാഹികളുടെ യോഗം നേരത്തെ വിലയിരുത്തിയിരുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ പലതും വില കുറയ്ക്കണമെന്ന ആവശ്യം നിര്‍ദ്ദേശിക്കുകയുമുണ്ടായി.

ഇതോടൊപ്പം ഡല്‍ഹിയിലുള്‍പ്പെടെ പലയിടത്തും നടക്കാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പുകളും ഗുജറാത്ത് ഉള്‍പ്പെടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളും അടുത്തിരിക്കവെയാണ് അപ്രതീക്ഷിതമായി നികുതി കുറയ്ക്കാനുള്ള തീരുമാനം.

Related Stories

No stories found.
logo
The Cue
www.thecue.in