കെ.എസ്.എഫ്.ഇയിലെ റെയ്ഡിന് പിന്നില്‍ വിജിലന്‍സിലെ ആര്‍.എസ്.എസ് അനുഭാവികളാണെന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. വിജിലന്‍സിലും ബി.ജെ.പിയുടെ ആളുകളാണെന്ന് പറയുന്നതെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ചിട്ട് മൂന്ന് മാസത്തേക്ക് ആ കസേര തന്നെ ഏല്‍പ്പിക്കുവെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. അഴിമതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും മത്സരിക്കുകയാണ്.
ധനവകുപ്പിലെ അഴിമതി കേസുള്‍ മന്ത്രി തോമസ് ഐസക് അട്ടിമറിക്കുകയാണെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. ദേശീയ അന്വേഷണ ഏജന്‍സികളെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമം. കിഫ്ബിില്‍ വ്യാപകമായി അഴിമതിയുണ്ട്. അത് പിടിക്കപ്പെടുമെന്ന ആശങ്കയാണ് തോമസ് ഐസക്കിനുള്ളത്.
ട്രഷറിയില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതികളെ സംരക്ഷിക്കുയാണ് തോമസ് ഐസക്. ഇതിലെ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.