'നേമം എന്ന് കേട്ടാല്‍ ആരും വരില്ല, പേര് കേട്ടപ്പോഴേ ഉമ്മന്‍ചാണ്ടി ഓടി'; കെ.സുരേന്ദ്രന്‍

'നേമം എന്ന് കേട്ടാല്‍ ആരും വരില്ല, പേര് കേട്ടപ്പോഴേ ഉമ്മന്‍ചാണ്ടി ഓടി'; കെ.സുരേന്ദ്രന്‍
Published on

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മത്സരിക്കാതെ പ്രചാരണം നടത്തണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അതായിരിക്കും ഏറ്റവും സന്തോഷമുള്ള കാര്യമെന്നും, മത്സരിച്ചേ മതിയാകൂ എന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കേണ്ടിവരുമെന്നും കെ.സുരേന്ദ്രന്‍ മാതൃഭൂമിയോട് പറഞ്ഞു.

നേമം എന്ന് കേട്ടാല്‍ ആരും മത്സരിക്കാന്‍ വരില്ലെന്നും കെ.സുരേന്ദ്രന്‍ പരിഹസിച്ചു. നേമത്തിന്റെ പേര് കേട്ടപ്പോഴേ ഉമ്മന്‍ചാണ്ടി ഓടി. തിരുവനന്തപുരം മണ്ഡലം വിട്ട് നേമത്തേക്കില്ലെന്ന് ശിവകുമാറും പറഞ്ഞു. ഒ.രാജഗോപാല്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും കെ.സുരേന്ദ്രന്‍.

കുമ്മനം രാജശേഖരന്‍ ഉള്‍പ്പടെയുള്ള നേതാക്കളുടെ പേരുകള്‍ പല മണ്ഡലങ്ങളില്‍ പരിഗണിക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. പാര്‍ട്ടി ഐക്യത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലാവരും സജീവമാകുമെന്നും ആരും മാറി നില്‍ക്കില്ലെന്നുമുള്ള ശുഭാപ്തി വിശ്വാസമുണ്ടെന്നും ശോഭ സുരേന്ദ്രന്‍ വിഷയത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശബരിമല വിഷയം കത്തി നില്‍ക്കുമ്പോള്‍ മാളത്തിലൊളിച്ചവരാണ് യു.ഡി.എഫ് എന്നും ബി.ജെ.പി അധ്യക്ഷന്‍ ആരോപിച്ചു. ശബരിമല കാലത്ത് വിശ്വാസികള്‍ നെഞ്ചുപൊട്ടി കരഞ്ഞപ്പോള്‍ തിരിഞ്ഞുനോക്കാത്തവരാണ് യു.ഡി.എഫ്. ഒരു സമരവും ചെയ്തിട്ടില്ല. അമ്പതിനായിരത്തോളം ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പേരിലാണ് കേസെന്നും സുരേന്ദ്രന്‍ പറഞ്ഞു.

K Surendran Against Oommenchandy And UDF

Related Stories

No stories found.
logo
The Cue
www.thecue.in