കടല്‍കൊള്ളയടിക്കുകയാണ് ഇടത് സര്‍ക്കാരെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മേഴ്‌സിക്കുട്ടിയമ്മയെന്നത് പേരുമാത്രമാണ്, അവര്‍ക്ക് മേഴ്‌സി ഇല്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. അഴിമതിയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനോട് മത്സരിക്കുകയാണ് കെ.സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ അഴിമതി രാജിന് കാരണം എസ്.എന്‍.സി ലാവ്‌ലിന്‍ അന്വേഷണം നീതിപൂര്‍വ്വമായി നടക്കാത്തത് കൊണ്ടാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.
സ്വര്‍ണക്കടത്ത്, ലാവ്‌ലിന്‍ കേസുകളില്‍ സി.ബി.ഐ ഒത്തുകളിക്കുന്നില്ല. ലാവ്‌ലിന്‍ കേസില്‍ എല്ലാ തെളിവുകളും ശേഖരിക്കാനാണ് സി.ബി.ഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ താന്‍ പ്രതികരിച്ചത് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു. ഇപ്പോള്‍ വാര്‍ത്തകള്‍ വരാത്തത് കൊണ്ടാണ് പ്രതികരിക്കാത്തതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
ലാവ്‌ലിന്‍ കേസ് അട്ടിമറിക്കാന്‍ എ.കെ ആന്റണിയും ടി.കെ നായരും പിണറായി വിജയനെ സഹായിച്ചു.ഒന്നാം യു.പി.എ കാലത്ത് ഇതിനായി ഗൂഢാലോചന നടത്തി. ആര്‍.ബാലകൃഷ്ണപ്പിള്ള ഒഴികെ അഴിമതി കേസുകളില്‍ കേരളത്തില്‍ ശിക്ഷിക്കപ്പെട്ടില്ല. ബാര്‍കോഴ കേസിലും കൃത്യമായ അന്വേഷണം നടന്നില്ലെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.