'കെപിസിസി സ്ഥാനാര്‍ത്ഥികള്‍ക്ക് കൈപ്പത്തി ചിഹ്നം നല്‍കില്ല'; നേതൃത്വത്തിനെതിരെ കെ സുധാകരന്‍ എം.പി

'കെപിസിസി സ്ഥാനാര്‍ത്ഥികള്‍ക്ക് കൈപ്പത്തി ചിഹ്നം നല്‍കില്ല'; നേതൃത്വത്തിനെതിരെ കെ സുധാകരന്‍ എം.പി
Published on

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെ.പി.സി.സി നേതൃത്വത്തോട് ഇടഞ്ഞ് കെ.സുധാകരന്‍ എം.പി. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നിര്‍ത്തിയ മൂന്ന് സ്ഥാനാര്‍ത്ഥികളെ മാറ്റിയ തീരുമാനം അംഗീകരിക്കില്ലെന്ന് കെ. സുധാകരന്‍ എം.പി വ്യക്തമാക്കി. കെ.പി.സി.സിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് കൈപ്പത്തി ചിഹ്നം നല്‍കില്ലെന്നും കെ. സുധാകരന്‍ എം.പി പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡി.സി.സി നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളായിരിക്കും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുകയെന്ന് കെ.സുധാകരന്‍ എം.പി വ്യക്തമാക്കി. ഡി.സി.സിയുടെ സ്ഥാനാര്‍ത്ഥികളായിരിക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍. കെ.പി.സി.സി വ്യക്തി താല്‍പര്യങ്ങളെ സംരക്ഷിക്കുന്നത് ദുഃഖകരമാണെന്നും കെ.സുധാകരന്‍ എം.പി പ്രതികരിച്ചു. ഇരിക്കൂര്‍ ബ്ലോക്ക്, തലശ്ശേരി തിരുവങ്ങാട്, പയ്യാവൂര്‍ കണ്ടകശ്ശേരി എന്നിവിടങ്ങളിലാണ് തര്‍ക്കമുള്ളത്. സീറ്റുകളില്‍ ഗ്രൂപ്പ് തര്‍ക്കമുണ്ടായപ്പോള്‍ ചര്‍ച്ച നടത്താതെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തീരുമാനം എടുത്തുവെന്നാണ് പരാതി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെ.പി.സി.സി നേതൃത്വവുമായി എം.പിമാര്‍ അകല്‍ച്ചയിലായിരുന്നു. കെ. മുരളീധരന്‍ എം.പി ഇക്കാര്യം പരസ്യമായി പ്രകടിപ്പിച്ചിരുന്നു.കെ.സി. വേണുഗോപാലിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു വിമര്‍ശനം.

Related Stories

No stories found.
logo
The Cue
www.thecue.in