'കോണ്‍ഗ്രസിലെ തമ്മിലടി മറച്ചുവെക്കാനുള്ള ശ്രമം', കൊടിക്കുന്നിലിന്റേത് കാലഘട്ടത്തിന് ചേരാത്ത പ്രസ്താവനയെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍

'കോണ്‍ഗ്രസിലെ തമ്മിലടി മറച്ചുവെക്കാനുള്ള ശ്രമം', കൊടിക്കുന്നിലിന്റേത് കാലഘട്ടത്തിന് ചേരാത്ത പ്രസ്താവനയെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍
Published on

കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ മന്ത്രി കെ.രാധാകൃഷ്ണന്‍. തന്നെ നിയന്ത്രിക്കാന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. കാലഘട്ടത്തിന് ചേരാത്ത പ്രസ്താവനയാണ് കൊടിക്കുന്നില്‍ നടത്തിയതെന്നും, സ്ഥാനത്തിനും വലിപ്പത്തിനും ചേര്‍ന്ന പ്രസ്താവനയാണോ നടത്തിയതെന്ന് കൊടിക്കുന്നില്‍ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

പട്ടികജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചു എന്നായിരുന്നു കൊടിക്കുന്നിലിന്റെ പരാമര്‍ശം. നവോത്ഥാന നായകനെന്ന് പറയുന്ന മുഖ്യമന്ത്രി മകളെ പട്ടികജാതിക്കാരന് വിവാഹം കഴിച്ചു നല്‍കണമായിരുന്നുവെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞിരുന്നു.

കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ നടക്കുന്ന തമ്മിലടി മറച്ചുവെക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെ കുടുംബത്തെ വരെ പരാമര്‍ശിച്ചു കൊണ്ടുള്ള കൊടിക്കുന്നിലിന്റെ പ്രസ്താവനകള്‍ക്ക് പിന്നില്‍. ഭരണതുടര്‍ച്ച ഉണ്ടായതും വളരെ മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാലും അസൂയയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും, അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ പല ഭാഗത്തുനിന്നും ഉണ്ടാകുമെന്നും കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

'കോണ്‍ഗ്രസിലെ തമ്മിലടി മറച്ചുവെക്കാനുള്ള ശ്രമം', കൊടിക്കുന്നിലിന്റേത് കാലഘട്ടത്തിന് ചേരാത്ത പ്രസ്താവനയെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍
'നവോത്ഥാന നായകനെങ്കില്‍ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നു'; വിവാദ പരാമര്‍ശവുമായി കൊടിക്കുന്നില്‍

Related Stories

No stories found.
logo
The Cue
www.thecue.in