കെ.രാധാകൃഷ്ണനൊപ്പം, ദേവസ്വം വകുപ്പ്

 കെ.രാധാകൃഷ്ണനൊപ്പം, ദേവസ്വം വകുപ്പ്
Published on

മന്ത്രിയായും സ്പീക്കറായും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ചേലക്കരയുടെ കെ രാധാകൃഷ്ണന്‍ ഇനിമുതല്‍ കേരളത്തിന്റെ ദേവസ്വം വകുപ്പും പിന്നോക്ക ക്ഷേമവും കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്.

സിപിഐഎമ്മിന് ഏറെ പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്ന വകുപ്പ് കൂടിയായിരുന്നു ദേവസ്വം വകുപ്പ്.

ശബരിമല സ്ത്രീപ്രവേശന വിഷയമടക്കം ചര്‍ച്ചയാകുന്ന കാലത്താണ് മുതിര്‍ന്ന സിപിഐഎമ്മിലെ ഏറ്റവും കരുത്തനും ജനപ്രതിനിധിയായി ഉജ്വല ട്രാക്ക് റെക്കോര്‍ഡുകളുമുള്ള നേതാവിന് സുപ്രധാന വകുപ്പിന്റെ ചുമതല നല്‍കുന്നത്.

സവര്‍ണ-സാമുദായിക പരിഗണനകള്‍ക്കും സമുദായ സംഘടനകളുടെ സമ്മര്‍ദ്ദങ്ങള്‍ക്കും വിധേയപ്പെടാത്ത തീരുമാനമെന്ന നിലക്കാണ് സാമൂഹ്യ മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളിലും ചര്‍ച്ച ഉയരുന്നത്.

ലാളിത്യവും ഹൃദ്യമായ ഇടപെടലും കൊണ്ട് ജനകീയനായ കമ്മ്യൂണിസ്റ്റുകാരന്‍ കൂടിയാണ് കെ. രാധാകൃഷ്ണന്‍.39,400 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചേലക്കരക്കാര്‍ അവരുടെ സ്വന്തം രാധേട്ടനെ നിയമസഭയിലേക്ക് ഇക്കുറി അയച്ചത്.

അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനെന്നതിനൊപ്പം മാതൃകാ കര്‍ഷകന്‍ കൂടിയാണ് കെ.രാധാകൃഷ്ണന്‍ എന്നാണ് നാട്ടുകാര്‍ പറയുക. കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിത പരിസരത്തിലൂടെയാണ് പൊതുപ്രവര്‍ത്തന മേഖലയില്‍ സ്വന്തമായൊരിടം അദ്ദേഹം ഉണ്ടാക്കിയെടുക്കുന്നത്. തോന്നൂര്‍ക്കര വടക്കേവളപ്പില്‍ കൊച്ചുള്ളിയുടെയും, ചിന്നയുടെയും മകനാണ് രാധാകൃഷ്ണന്‍.

Related Stories

No stories found.
logo
The Cue
www.thecue.in