ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തില്‍ മുസ്ലീം ലീഗിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ക്ലാസുകളില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ ജെന്‍ഡര്‍ ഇക്വാലിറ്റി ആവില്ല. തല തിരിഞ്ഞ പരിഷ്‌കാരമാണ് ഇതിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും കെ. മുരളീധരന്‍.
ലീഗ് പറഞ്ഞതില്‍ കാര്യമുണ്ട്. ലീഗ് മാത്രമല്ല, കേരളത്തിലെ ജനങ്ങള്‍ ആ രീതിയില്‍ ഉള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൂടുതല്‍ പരിഷ്‌കാരങ്ങളിലേക്ക് പോകേണ്ടതില്ലെന്ന് കെ. മുരളീധരന്‍ പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.
ലീഗ് നേതാക്കള്‍ പരസ്യമായി തന്നെ ജന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ വലിയ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
എം.കെ മുനീറും പി.എം.എ സലാമും നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമാവുകയും ചെയ്തിരുന്നു.
ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ മുസ്ലീം ലീഗിന്റെ പരാമര്‍ശങ്ങളെ പൂര്‍ണമായി പിന്തുണയ്ക്കാതെയാണ് പ്രതിപക്ഷനേതാവ് രംഗത്തെത്തിയത്. ലീംഗ നീതി നടപ്പിലാക്കണമെന്നത് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാട് എന്നാണ് സതീശന്‍ പറഞ്ഞത്.
ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ എല്ലാവരുമായും ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കണമെന്നും സതീശന്‍ പറഞ്ഞു.