കോണ്‍ഗ്രസിനെ വീണ്ടും ഐ.സി.യുവിലേക്ക് അയക്കാന്‍ ശ്രമിക്കുകയാണോ?, കെ.പി.സി.സി പുനഃസംഘടനയ്‌ക്കെതിരെ കെ. മുരളീധരന്‍

കോണ്‍ഗ്രസിനെ വീണ്ടും ഐ.സി.യുവിലേക്ക് അയക്കാന്‍ ശ്രമിക്കുകയാണോ?, കെ.പി.സി.സി പുനഃസംഘടനയ്‌ക്കെതിരെ കെ. മുരളീധരന്‍
Published on

കെ.പി.സി.സി പുനഃസംഘടനയ്‌ക്കെതിരെ കെ. മുരളീധരന്‍ എം.പി. സ്ഥാനമാനങ്ങള്‍ വീതംവെച്ച് പാര്‍ട്ടിയെ വീണ്ടും ഐ.സി.യുവിലേക്ക് അയക്കാന്‍ ശ്രമിക്കുകയാണെന്നാണ് കെ. മുരളീധരന്റെ വിമര്‍ശനം.

കെ.പി.സി.സി പുനഃസംഘടനയില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ സമവായത്തിലെത്തിയിരുന്നു. തയ്യാറാക്കിയ അന്തിമ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറാനിരിക്കെയാണ് രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ കെ. മുരളീധരന്‍ രംഗത്തെത്തിയത്.

280 കെ.പി.സി.സി അംഗങ്ങളുടെയും 50 എ.ഐ.സി.സി അംഗങ്ങളുടെയും പട്ടികയാണ് ഹൈക്കമാന്‍ഡിന് നല്‍കിയത്. ഇതിന് പിന്നാലെയാണ് മുരളീധരന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. കെ.പി.സി.സി അംഗങ്ങളുടെ പട്ടികയില്‍ 73 പേര്‍ മാത്രമാണ് പുതുമുഖങ്ങളായി ഉള്ളത്.

എ.ഐ.സി.സി അംഗങ്ങളുടെ പട്ടികയില്‍ നാല് പേര്‍ മാത്രമാണ് പുതിയ ആളുകള്‍. ഇത് രണ്ടാം തവണയാണ് കെ.പി.സി.സി നേതൃത്വം എ.ഐ.സി.സിയ്ക്ക് പട്ടിക കൈമാറുന്നത്. എം.പിമാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പട്ടിക പുതുക്കി നല്‍കിയത്.

കെ.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ നിയമസഭ, ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പുകളിലെ പരാജയത്തില്‍ ഐ.സി.യുവില്‍ ആയ പ്രസ്ഥാനത്തെ പൂര്‍ണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയില്‍ നമ്മള്‍ തിരികെ കൊണ്ടുവന്നിരുന്നു.ഐക്യതയോടെയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ വലിയ വിജയമായിരുന്നു അത്.

എന്നാല്‍ സ്ഥാനമാനങ്ങള്‍ വീതംവെച്ച് അതിനെ ഐ.സി.യുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങള്‍ ചില ഭാഗത്തുനിന്നും കാണുന്നതില്‍ അതിയായ ദുഃഖമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in