തൊഴിലാളികള്‍ പട്ടിണിയിലാകുന്നു, കൊവിഡില്‍ ജനം ബുദ്ധിമുട്ടിലാണെന്ന് കെ.കെ ശൈലജ

തൊഴിലാളികള്‍ പട്ടിണിയിലാകുന്നു, കൊവിഡില്‍ ജനം ബുദ്ധിമുട്ടിലാണെന്ന് കെ.കെ ശൈലജ
Published on

കൊവിഡില്‍ ജനങ്ങള്‍ ഗുരുതരമായ പ്രശ്‌നങ്ങളാണ് നേരിടുന്നതെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഗുരുതരമായ പ്രശ്‌നങ്ങളാണ് ജനം അനുഭവിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഈ സഹായങ്ങളെല്ലാം ചെയ്യുമ്പോഴും ഇനിയും അവരെ സഹായിക്കേണ്ടതുണ്ട് എന്നാണ് നാട്ടിലെ സ്ഥിതിഗതി വ്യക്തമാക്കുന്നതെന്നും കെ.കെ.ശൈലജ.

സഭയില്‍ കെ.കെ ശൈലജ പറഞ്ഞത്

ജനങ്ങളെ സംരക്ഷിക്കാനായി കേരള സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. അത് മാതൃകാപരമാണ്. ഈ വിഷയം ഗൗരവമുള്ളതാണ്. ഗുരുതരമായ പ്രശ്‌നങ്ങളാണ് ജനം അനുഭവിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഈ സഹായങ്ങളെല്ലാം ചെയ്യുമ്പോഴും ഇനിയും അവരെ സഹായിക്കേണ്ടതുണ്ട് എന്നാണ് നാട്ടിലെ സ്ഥിതിഗതി വ്യക്തമാക്കുന്നത്. ചെറുകിട പരമ്പരാഗ തൊഴില്‍ മേഖല വലിയ ബുദ്ധിമുട്ടിലാണ്. രണ്ട് ലക്ഷത്തിലേറെ തൊഴിലാളികള്‍ ഈ മേഖലയിലുണ്ട്. ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയിലുള്ള തൊഴിലാളികള്‍ പട്ടിണിയിലാണ്. സര്‍ക്കാര്‍ കിറ്റുകള്‍ കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയില്‍ അല്ലെങ്കിലും പ്രയാസത്തിലാണ്. അമ്പലത്തിലെ തൊഴിലാളികളുടെയും തെയ്യം കലാകാരന്‍മാരുടെയും സ്ഥിതി ദയനീയമാണ്. സൈക്കിള്‍ വാടകക്ക് കൊടുക്കുന്നവരുടെ കടകള്‍ അടച്ചിടുകള്‍. അവര്‍ക്കൊന്നും മറ്റൊരു വരുമാനമില്ല. ഇതിലേക്ക് ഗവണ്‍മെന്റിന്റെ ശ്രദ്ധ അടിയന്തിരമായി വേണം.

സര്‍ക്കാരിന്റെ കൊവിഡ് അനുബന്ധ പാക്കേജിന് മുമ്പായിരുന്നു കെ.കെ ശൈലജയുടെ ശ്രദ്ധ ക്ഷണിക്കല്‍. 5600 കോടിയുടെ സാമ്പത്തിക പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവരെ സഹായിക്കുന്നതാണ് പാക്കേജ്. രണ്ട് ലക്ഷം വരെയുള്ള വായ്പകളുടെ നാല് ശതമാനം വരെ പലിശ ആറ് മാസത്തേക്ക് സര്‍ക്കാര്‍ വഹിക്കുമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാക്കേജ്. സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ കടമുറികളുടെ വാടക ജൂലൈ മുതല്‍ ഡിസംബര്‍ 31 വരെ ഒഴിവാക്കുമെന്നും പ്രഖ്യാപനത്തില്‍ ഉണ്ട്.

എംഎസ്എംഇ സ്ഥാപനങ്ങള്‍ക്ക് കെട്ടിട നികുതി ജൂലൈ മുതല്‍ ഡിസംബര്‍ വരെയും ഒഴിവാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in