പേടിപ്പെടുത്താന്‍ വേണ്ടി പറുയന്നത്, കത്തിന് പിന്നില്‍ സഖാക്കളായിരിക്കാം; ഭീഷണി കാര്യമാക്കുന്നില്ലെന്ന് കെ. കെ രമ

പേടിപ്പെടുത്താന്‍ വേണ്ടി പറുയന്നത്, കത്തിന് പിന്നില്‍ സഖാക്കളായിരിക്കാം; ഭീഷണി കാര്യമാക്കുന്നില്ലെന്ന് കെ. കെ രമ
Published on

തനിക്കെതിരായ വധ ഭീഷണിക്കത്തിനെക്കുറിച്ച് പ്രതികരിച്ച് ആര്‍.എം.പി നേതാവും വടകര എം.എല്‍.എയുമായ കെ.കെ രമ. ഭീഷണി കാര്യമാക്കുന്നില്ലെന്നും അതില്‍ ഒരു കഴമ്പുമില്ലെന്നും രമ മാധ്യമങ്ങളോട് പ്രതികരിച്ചു.

പേടിപ്പെടുത്താന്‍ വേണ്ടി പറയുന്നതാണ്. കണ്ണൂരില്‍ നിന്നാണ് കത്ത് വന്നത്. പയ്യന്നൂര്‍ സഖാക്കളെന്നാണ് കത്തിലുള്ളത്. കത്തിന് പിന്നില്‍ സഖാക്കളായിരിക്കാം. അതില്‍ ഒരു തര്‍ക്കവുമില്ലെന്നും രമ പറഞ്ഞു.

ഇടതുപക്ഷത്തിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും സംസാരിക്കരുതെന്നാണ് കത്തിലെ ഭീഷണി. മുഖ്യമന്ത്രിക്കെതിരെ സംസാരിക്കരുതെന്ന് കത്തിലുണ്ട്. ഭീഷണിക്കത്തിനെ ഗൗരവമായി എടുക്കുന്നില്ല. ഇതുപോലെ നേരത്തെയും കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ഭയപ്പെടുത്തി ഇരുത്താന്‍ വേണ്ടിയുള്ള നീക്കമാകാം ഇത്. അതിലൊന്നും ഭയന്ന് പോകുന്നവരല്ല ഞങ്ങള്‍ എന്നും രമ പറഞ്ഞു.

സംഭവത്തില്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കത്തിന് പിന്നില്‍ ആരാണെന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും രമ പറഞ്ഞു.

'എടി രമേ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് എം.എല്‍.എയ്ക്ക് അയച്ച കത്ത് തുടങ്ങുന്നത്. ഒഞ്ചിയം രക്തസാക്ഷികളെ ഓര്‍ത്തിരുന്നെങ്കില്‍ കോണ്‍ഗ്രസുകാരുടെ വോട്ട് വാങ്ങി എം.എല്‍.എ ആകുമായിരുന്നോ എന്ന് കത്തില്‍ ചോദിക്കുന്നു. എം.എം. മണി പറഞ്ഞതില്‍ എന്താണ് തെറ്റ്? മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുഭരണത്തെയും കുറ്റപ്പെടുത്തി കോണ്‍ഗ്രസുകാരുടെ കൈയടി വാങ്ങാനാണ് ഭാവമെങ്കില്‍ സൂക്ഷിക്കുക. ഭരണം പോയാലും തരക്കേടില്ല. ഞങ്ങള്‍ക്ക് ചിലത് ചെയ്യേണ്ടി വരും എന്നാണ് കത്തില്‍ പറയുന്നത്. കത്തില്‍ കെ. മുരളീധരനും കെ സി വേണുഗോപാലനുമെതിരെയും കത്തില്‍ ഭീഷണിയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in