പി. ജയരാജനെതിരായ കൊലവിളി പരാമര്‍ശം, കെ. കെ രമയ്‌ക്കെതിരായ കേസ് തള്ളി

പി. ജയരാജനെതിരായ കൊലവിളി പരാമര്‍ശം, കെ. കെ രമയ്‌ക്കെതിരായ കേസ് തള്ളി
Published on

സി.പി.ഐ.എം നേതാവ് പി. ജയരാജനെതിരെ കൊലയാളി പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ വടകര എം.എല്‍.എ കെ.കെ രമയെ കോടതി കുറ്റവിമുക്തയാക്കി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ജയരാജനെ കൊലയാളിയെന്ന് വിളിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റദ്ധാരണ പരത്തുകയും പൊതുമധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു പരാതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് കോടിയേരി പരാതി നല്‍കിയിരുന്നത്.

പരാതിയെത്തുടര്‍ന്ന് രമയ്‌ക്കെതിരെ 171 ജി വകുപ്പ് പ്രകാരം കേസെടുക്കാന്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു.

കോഴിക്കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്. നടപടികള്‍ പുരോഗമിക്കുന്നതിനിടെ കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കെ. കെ. രമയെ കുറ്റവിമുക്തയാക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in